പഴയ തറവാട് വീടിനോട് അറ്റാച്ച്മെന്റ് കാത്തുസൂക്ഷിക്കുന്നവരാണോ നിങ്ങൾ, ജനിച്ചുവളർന്ന വീടിന്റെ ഫീൽ പുതിയ വീടിനും കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, നിങ്ങൾക്ക് ഈ വീടിന്റെ വിശേഷങ്ങൾ അറിഞ്ഞിരിക്കാം. പരമ്പരാഗത ഡിസൈനും നൂതന ആശയങ്ങളും സംയോജനപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ വീട്, ഏകദേശം 3000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
വീടിന് ട്രഡീഷണൽ ടച്ച് നൽകാനായി, സാധാരണ ഓട് ആണ് ടെറസിൽ പതിച്ചിരിക്കുന്നത്. കൂടാതെ, ഓടിന് പഴമയുടെ സൗന്ദര്യം നൽകാനായി, ഉപയോഗിച്ച പഴയ ഓടുകളും ബ്ലാക്ക് ഷെയ്ഡ് നൽകിയ പുതിയ ഓടുകളും മിക്സ് ചെയ്താണ് റൂഫ് ഭംഗിയാക്കിയിരിക്കുന്നത്. മിനിമം സ്പേസിൽ ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. മെയിൻ ഡോർ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, ലിവിങ് ഏരിയയിൽ എത്തിച്ചേരും.
- Location Of Home :Kottayam
- Total Area Of Home :3000 Sqft
അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് ഒഴിവ് സമയങ്ങൾ ചെലവഴിക്കാനും മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്ന രീതിയിൽ മനോഹരമായിയാണ് ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ അകം ഓപ്പൺ ഡിസൈനിൽ ആണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായി തന്നെ ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു.
മൂന്ന് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബെഡ്റൂമുകൾ എല്ലാം തന്നെ വളരെ വിശാലമായി ആണ് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന് പഴമയുടെ ഭംഗി വർദ്ധിപ്പിക്കാൻ, ഇന്റീരിയർ വർക്കുകളിലും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. പഴയകാല ഉപകരണങ്ങളും മറ്റും ഫർണിഷ് ചെയ്തുകൊണ്ട് ഇന്റീരിയർ അലങ്കരിച്ചിരിക്കുന്നു. ഫർണിച്ചറുകളിലും ട്രഡീഷണൽ ഭംഗി നിലനിർത്തുന്നുണ്ട്.
Also Read :
സാധാരണക്കാരന്റെ ആഡംബര വീട്, നാല് ബെഡ്റൂം വീട് കൊതിപ്പിക്കും ഭംഗിയിൽ!! കാണാം ഈ വൈറൽ വീട്