809 sqft Budget Home Plan:നാല് സെന്റ് സ്ഥലത്ത് 809 സ്ക്വയർ ഫീറ്റിൽ പണിത 13 ലക്ഷം രൂപയുടെ മനോഹരമായ വീടിന്റെ വിശേഷങ്ങൾ കണ്ടറിയാം. 240,160 സൈസിലാണ് സിറ്റ്ഔട്ട് പണിതിരിക്കുന്നത്. അത്യാവശ്യം സ്പേസ് ഇവിടെയുണ്ട്. കൂടാതെ ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളും ഇവിടെ ഉപയോഗിക്കാൻ കഴിയും. സിറ്റ്ഔട്ടിൽ നിന്നും നേരെ കയറി ചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. ലിവിങ് റൂം ചെറിയ സൈസിലാണ് വരുന്നത്.
ലിവിങ് റൂമിൽ നിന്ന് നേരെ കയറി എത്തുന്നത് ഡൈനിങ് ഹാളും കൂടെ പടികളും ഡിസൈൻ ചെയ്തിരിക്കുന്നത് കാണാം. പുറം കാഴ്ച്ചയിൽ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെട്ട് പോകും. ഉള്ളിലേ കാഴ്ച്ചകളും ഏകദേശം അതുപോലെയാണ്. അധികം ആഡംബരം കൂടാതെ വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ വലത് ഭാഗത്തായിട്ടാണ് അടുക്കള നൽകിരിക്കുന്നത്.
300*300 എന്ന സൈസിലാണ് അടുക്കള വരുന്നത്. ആവശ്യത്തിലധികം സ്പേസാണ് ഈ ഏരിയയിൽ കാണാൻ കഴിയുന്നത്. ഒരുപാട് സ്പേസ് ഉള്ളതിനാൽ രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടമുണ്ടെന്ന് പറയാം. അതിന്റെ തൊട്ട് അടുത്തായി ഇടത് ഭാഗത്താണ് വീടിന്റെ ഒരു കിടപ്പ് മുറി വരുന്നത്. കാണുമ്പോൾ തന്നെ നല്ല സ്പേസും കൂടാതെ ഏത് തരത്തിലുള്ള ഡിസൈനും നമ്മൾക്ക് ഇവിടെ ചെയ്യാൻ കഴിയും.
അറ്റാച്ഡ് ബാത്രൂം നൽകിയതിനാൽ കൂടുതൽ സൗകര്യങ്ങളാണ് ഈ മുറിക്കുള്ളത്. ലിവിങ് റൂമിന്റെ നേരെയായിട്ടാണ് മറ്റൊരു കിടപ്പ് മുറി വരുന്നത്. ആദ്യം കണ്ട കിടപ്പ് മുറിയുടെ അതേ സൈസും അതേ പ്രേത്യേകതകളുമാണ് ഇവിടെ വരുന്നത്. കൂടുതൽ നല്ല കാഴ്ച്ചകൾക്കായി വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക.
കാന്താരക്ക് സ്പെഷ്യൽ പുരസ്‌ക്കാര നേട്ടം; കന്നഡ സിനിമയിൽ ഇതാദ്യം