World Handwriting Competition Winner Ann Mariya Biju
കയ്യക്ഷരം എന്നത് പലരെയും കുഴപ്പിക്കുന്ന ഒന്നാണ്. മറ്റുള്ളവർക്കു മുന്നിൽ വൃത്തിയായി എഴുതാൻ കഴിയില്ലെന്ന് സംശയിക്കുന്നവർക്ക് എന്നും അഭിമാനിക്കാവുന്ന ഒരു താരമായി മാറുകയാണ് ആൻമരിയ ബിജു. വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ടീനേജ് വിഭാഗത്തിൽനിന്ന് ഒന്നാം സമ്മാനം നേടിയ ആൻ മരിയ ബിജു എന്ന കണ്ണൂരുകാരി ഇപ്പോൾ മലയാളികൾക്ക് ഒന്നാകെ അഭിമാനമാവുകയാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചലച്ചിത്രതാരം ദുൽഖർ സൽമാനും ഒക്കെ ഇതിനോടകം ആൻ മരിയയെ അഭിനന്ദിച്ച രംഗത്തെത്തുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ കുടിയാൻമല എന്ന പ്രദേശത്ത് ചന്ദ്രൻ കുന്നിൽ ബിജു, സ്വപ്ന ദമ്പതികളുടെ രണ്ടാമത്തെ മകളായ ആൻ മരിയയ്ക്ക് ഒരു ഡോക്ടർ ആകണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം.
പ്രാഥമിക വിദ്യാഭ്യാസ ഫാത്തിമ മാതാ സ്കൂൾ കുടിയാൻമരയിൽ നിന്നാണ് ആൻ മരിയ പൂർത്തിയാക്കിയത്. വളരെ പ്രയാസപ്പെട്ടാണ് ആൻ മരിയ സ്കൂളിലേക്ക് പോകുന്നത്. അവരുടെ വീട്ടിലേക്കുള്ള വഴി വളരെ ദുർഘടം പിടിച്ചതാണ്. എന്നിട്ട് പോലും ഈ പ്രതിസന്ധി എല്ലാം തരണം ചെയ്ത് ആൻ മരിയ രാജ്യത്തിനുവേണ്ടി ഒന്നാം സ്ഥാനം നേടി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ആണ് ആൻ മരിയ പങ്കെടുത്തത്. 13 നും 19 നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാം സ്ഥാനം നേടിയത്.
അവരുടെ നിർദ്ദേശപ്രകാരം ആൻ മരിയ മത്സരത്തിന് ഓൺലൈനായി അപേക്ഷിക്കുകയും ചെയ്തു. പ്രത്യേകം കൈയ്യക്ഷരം പരിശീലനത്തിന് ആവശ്യമായ പേനയും നിബ്ബും എല്ലാം ആൻ മരിയയ്ക്ക് വാങ്ങി നൽകിയത് അച്ഛൻ ബിജു ജോസും അമ്മ സ്വപ്ന ഫ്രാൻസിസ് ആയിരുന്നു. സമൂഹമാധ്യമത്തിലൂടെ കാലിഗ്രഫി കൂടുതൽ പരിചയപ്പെടുകയും നിരന്തരമായ പരിശ്രമത്തിലൂടെ അത് വശത്താക്കുകയും ചെയ്തു. മലയാളത്തിൽ ഇംഗ്ലീഷിലും ആൻ മരിയ കാലിഗ്രഫി ചെയ്യുമെങ്കിലും തനിക്ക് കൂടുതൽ എളുപ്പമായി തോന്നുന്നത് ഇംഗ്ലീഷ് ആണെന്ന് ആൻ മരിയ തുറന്നു പറയുന്നു. കൂടുതൽ ക്രിയേറ്റീവ് ആകാൻ കഴിയും എന്നതാണ് ഇംഗ്ലീഷ് കാലിഗ്രഫിയുടെ പ്രത്യേകത. ഇലക്ട്രീഷ്യനായ അച്ഛൻ ബിജുവും അമ്മയും സഹോദരൻ ഒക്കെ എന്നും പൂർണ പിന്തുണ നൽകുന്നു. World Handwriting Competition Winner Ann Mariya Biju.
Read more : സൂരിയുടെ സ്നേഹംമറ്റാരെങ്കിലും ചെയ്യുമോ? താരത്തിന്റെ വീഡിയോ വൈറലായി!!…