കുറഞ്ഞ തുകക്ക് പണിയാം ഒരു വൈറ്റ് ഹൌസ്!! വെള്ളതൂവൽ കൊട്ടാരം | White House Viral Home in Kerala

White House Viral Home in Kerala:ഒരൊറ്റ നോട്ടത്തിൽ തന്നെ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒരു വീട്. മനോഹരം, ലളിതം, ആഡംബരം ഈ വീടിനെ നമുക്ക് ഇങ്ങനെ പലവിധ വാക്കുകളിൽ വിശേഷിപ്പിക്കാൻ കഴിയും. ഈ വീട് എല്ലാവരുടെയും മനസ്സിൽ ഇടം നേടുമെന്ന് ഉറപ്പാണ്.മൂന്ന് ബെഡ് റൂം അടങ്ങിയ ഈ ലോ ബഡ്ജറ്റ് വീട് വിശേഷങ്ങൾ നമുക്ക് ഓരോന്ന് ഓരോന്നായി അറിയാം.

പല നിറങ്ങൾ ചേർന്നാലേ ഒരു വീടിന് ഭംഗി വർധിക്കൂ എന്നൊക്കെ ചിന്തിക്കുന്ന ആളുകൾ അനവധിയാണ്.പക്ഷെ കോഴിക്കോട് ജില്ലയിലെ ഈ ഒരു സുന്ദര ക്യൂട്ട് വീട് അറിയപ്പെടുന്നത് തന്നെ വൈറ്റ് ഹൌസ് എന്നാണ്.പൂർണ്ണമായി വൈറ്റ് തന്നെയാണ് ഈ വീട്. ഈ വീട് കാഴ്ചകൾ വിശദമായി അറിയാം.1700 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ വരുന്ന ഈ ഒരു വീട് ഏകദേശം 29 ലക്ഷം രൂപയുടെ ബഡ്‌ജറ്റിലാണ് പണിതത്.ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.

  • Location Of Home : Kozhikkode
  • Owner : Mr.Vinod &Mrs.Sujaya
  • Total Area Of Home : 1700 Sqft
  • Total Budget Of Home : 29 Lakhs ( Excluding interiors )
  • Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990

ഒരു ഓപ്പൺ സിറ്റ് ഔട്ടോട് കൂടിയാണ് ഈ രണ്ട് നില വീട് ആരംഭിക്കുന്നത്. ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് അത്ഭുത ലോകം തന്നെയാണ്.11*26അളവിൽ ഒരു വിശാലമായ ഹാളാണ് ഉള്ളിലേക്കു വന്നാൽ കാണാൻ കഴിയുന്നത്. ഹാൾ തന്നെ ലിവിങ് ഏരിയയായും കൂടാതെ ഡൈനിങ് ഏരിയയായും വേർതിരിച്ചു സെറ്റ് ചെയ്തിട്ടുണ്ട്. ഡെനിങ് ഏരിയ അരികിലായി വാഷ് ബേസ് കാണാൻ കഴിയുമ്പോൾ സ്റ്റെയർ കേസ് തൊട്ടടുത്തായി പണിതിട്ടുണ്ട്.

ഏതൊരു വീടിന്റെയും അഴകായ പോലെ ഒരു മനോഹര അടുക്കള ഈ ഒരു വീടിനുമുണ്ട്. ഈ ഒരു മോഡേൺ അടുക്കളയിൽ എല്ലാം ഉൾ കൊള്ളാനുള്ള വിശാല സ്പേസ് ഉണ്ട്‌. ഈ വീടിനു ആകെ മൂന്ന് ബെഡ് റൂമാണ് ഉള്ളത്. മൂന്ന് ബെഡ് റൂമും വിശാലമാണ്. അറ്റാച്ഡ് ബാത്ത് റൂമും വീടിന്റെ സവിശേഷതകളാണ്. ഈ വൈറ്റ് ഹൌസ് വീടിന്റെ എല്ലാവിധ കാഴ്ചകളും കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :മൂന്ന് ബെഡ് റൂം മനോഹര ഭവനം പണിയാം, ആരും കൊതിക്കുന്ന വീട് കാണാം | 3 bedroom house plan kerala

സാധാരണക്കാരെ ഇതാണ് സത്യം, വെറും 9 ലക്ഷം രൂപക്ക് പണിത മലയാളിത്തം തുളുമ്പുന്ന വീട്.!! | 9 lakh Rupees Simple Budget Home

House Plannew style home
Comments (0)
Add Comment