Uppilittath Recipe : ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ഒക്കെ അടുക്കളയിൽ ഉണ്ടാകുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. കെട്ടിയോനും മക്കളും എല്ലാം പിന്നെ അടുക്കള ചുറ്റിപ്പറ്റി ഉണ്ടാവും അല്ലേ. നമ്മുടെ കണ്ണ് ഒന്ന് തെറ്റിയാലോ പിന്നെ പറയുകയും വേണ്ട. ഉപ്പിലിട്ട ഭരണി എപ്പോൾ കാലിയായി എന്ന് ചോദിച്ചാൽ മതി. ഇപ്പോൾ പക്ഷേ ആർക്കാണ് സമയം അല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒന്ന് ആഞ്ഞു പിടിച്ചാലോ. താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് 5 സാധനങ്ങൾ ഉപ്പിലിട്ടതാണ്. എന്തൊക്കെയാണെന്ന് അറിയണ്ടേ?
നെല്ലിക്ക, നാരങ്ങ, പൈനാപ്പിൾ, വെള്ളരിക്ക, ക്യാരറ്റ് എന്നിവയാണ് ഇതിൽ കാണിച്ചിട്ടുള്ളത്. അതിനായി ആദ്യം തന്നെ ഇവയെല്ലാം നല്ലതുപോലെ കഴുകിയെടുക്കുക. അതിനുശേഷം നെല്ലിക്ക നല്ലതുപോലെ വരഞ്ഞെടുക്കണം. ഒരു ചില്ലു കുപ്പിയിൽ ഈ നെല്ലിക്ക ഇട്ടതിനുശേഷം രണ്ട് പച്ചമുളക് ഇടണം. മറ്റൊരു ചില്ലു കുപ്പിയിൽ ക്യാരറ്റ് തൊലി കളഞ്ഞ് നേർപ്പിച്ച് അരിഞ്ഞിട്ട് ചേർക്കണം.
ഇതിലേക്ക് രണ്ട് പച്ചമുളക് കീറി ഇടാം. മറ്റൊരു ചില്ല് കുപ്പിയിൽ വെള്ളരിക്ക തൊലി കളഞ്ഞിട്ട് ചെറുതായി അരിഞ്ഞിട്ട് പച്ചമുളക് കീറി ഇടാം. ഇനിയൊരു ചില്ലു കുപ്പിയിൽ പൈനാപ്പിൾ ആണ് ഇടുന്നത്. അതിനായി പൈനാപ്പിൾ മുറിച്ചിട്ട് നടുക്ക് കട്ടിയുള്ള ഭാഗവും മുള്ളും കളഞ്ഞിട്ട് ചെറുതായി അരിഞ്ഞ രണ്ട് പച്ചമുളകും ചേർത്ത് ഇടണം. നാരങ്ങ ഇടുന്നതിൽ മാത്രം ചെറിയ വ്യത്യാസമുണ്ട് അല്പം വെള്ളത്തിൽ നാരങ്ങാ ഒന്ന് വേവിക്കണം.
ഇല്ല എന്നുണ്ടെങ്കിൽ നാരങ്ങയുടെ കയ്പ് ഉണ്ടാവും. അതിനുശേഷം നാരങ്ങയും ഒരു ചില്ലു കുപ്പിയിലേക്ക് മാറ്റണം. ഇതിലേക്ക് രണ്ട് പച്ചമുളക് കറിവേപ്പിലയും കൂടി ചേർത്ത് ഇടണം. ആറ് ഗ്ലാസ് വെള്ളവും ഒരു ഗ്ലാസ് വിനാഗിരിയും ഉപ്പും ചേർത്ത് വെള്ളം നല്ലതുപോലെ തിളപ്പിക്കണം. ഇത് ഒന്ന് ആറിയതിനു ശേഷം ഈ ചില്ലു കുപ്പികളിലേക്ക് ഒഴിക്കണം. മൂന്നോ നാലോ ദിവസത്തിന് ശേഷം ഇവ ഉപയോഗിച്ചു തുടങ്ങാം.
Read Also :
മുട്ട ഇരിപ്പുണ്ടോ? പെട്ടെന്ന് തയ്യാറാക്കാം അടിപൊളി ലഞ്ച്
പഴവും മുട്ടയും ഉണ്ടോ? വെറും 5 മിനിറ്റുകൊണ്ട് നാലു മണി പലഹാരം