About Tuna fish curry Recipe Kerala Style :
രുചികരമായ വറുത്തരച്ച ചുര മീൻക്കറിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് . കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന മീൻക്കറിയാണ് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ്. ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.
Ingredients :
- ഉള്ളി
- ചുരമീൻ
- വെള്ളുത്തുള്ളി
- കറിവേപ്പില
- മുളക് പൊടി
- മല്ലി പൊടി
- മഞ്ഞൾ പൊടി
- കുരുമുളക് പൊടി
- ഉലുവ പൊടി
- തേങ്ങ
- തൊണ്ടൻ മുളക്
- പച്ചമുളക്
- മുരിങ്ങ
- തക്കാളി
- കടുക്
- വറ്റൽമുളക്
- ഉപ്പ്
- കുടംപുളി
Learn How to make Tuna fish curry Recipe Kerala Style :
ഗ്യാസ് ഓണാക്കുക അതിലേക്ക് പാൻവെക്കുക. ചെറുതായിട്ട് മുറിച്ച വെച്ച ചെറിയ ഉള്ളി അതിലേക്ക് ഇടുക. വെള്ളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ഇടുക. കുറച്ച് കറിവേപ്പില ചേർക്കുക നന്നായിട്ട് ഇളക്കി കൊടുക്കുക. ഗ്യാസ് ഓഫ് ആക്കുക 2 ടേബിൾ സ്പൂൺ മുളക് പൊടി ചേർക്കുക. ഒന്നരടേബിൾ സ്പൂൺ മല്ലിപൊടി ഇടുക കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.അര ടേബിൾ സ്പൂൺ കുരുമുളക് പൊടി ഇടുക. അര ടേബിൾ സ്പൂൺ ഉലുവ പൊടി വറുത്തത് ചേർക്കുക. നന്നായിട്ട് വരട്ടുക ഒന്നര ടേബിൾ സ്പൂൺ തേങ്ങ ഇടുക .5 മിനിട്ട് ഇളക്കി കൊടുക്കുക അതെല്ലാം കൂടി മിക്സിയിലേക്ക് ഇടുക അരച്ചെടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. ഗ്യാസ് ഓണാക്കുക അതിലേക്ക് ചട്ടി വെക്കുക ചട്ടി ചൂടാക്കുമ്പോൾ 2 ടേബിൾ സ്പൂൺ വെള്ളിച്ചെണ്ണ അതിലേക്ക് ഒഴിക്കുക.
മൂന്ന് തൊണ്ടൻ മുളക് ചെറുതായി അരിഞ്ഞത് ഇടുക 2 പച്ചമുളക് നെറുകെ മുറിഞ്ഞത് ഇടുക 4 മുരിങ്ങ നെറുകെ മുറിഞ്ഞത് ചേർക്കുക 2 തക്കാളി 6 ക ഷ് ണ്ണങ്ങളായി ഇടുക നന്നായി വരട്ടുക. ഗ്യാസ് ഓണാക്കുക വെള്ളിച്ചെണ്ണ ഒഴിക്കുക കടുക് അതിലേക്ക് ഇടുക കടുക് പൊട്ടി വരുമ്പോൾ വറ്റൽ മുളക് ഇടുക. ഒന്നോ രണ്ടോ കറിവേപ്പില ചേർക്കുക എല്ലം കൂടി മൂന്ന് മിനിട്ട് വരട്ടുക. അതിലേക്ക് അരച്ചെടുത്ത മസാല ചേർക്കുക. ആ വിശ്വത്തിന് വെള്ളം ചേർക്കുക കുറച്ച് ഉപ്പ് അതിലേക്ക് ഇടുക 2 കഷ്ണ്ണം കുടം പുളി ഇടുക നന്നായിട്ട് തിളച്ച് വരുമ്പോൾ മീൻ അതിലേക്ക് ഇടുക.15 മിനിട്ട് അടച്ച് വെക്കുക ഗ്യാസ് ഓഫ് ആക്കുക. ഒരു തണ്ട് കറിവേപ്പില ചേർക്കുക ഒരു നുള്ള് ഉലുവ പൊടി ചേർക്കുക. കുറച്ച് സമയം അടച്ച് വെക്കുക കുറച്ച് സമയം ഇളക്കി കൊടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല ടെസ്റ്റ് ആയിട്ടുള്ള ചുര മീൻക്കറിയാണ് ഇതുപോലെ ട്രൈ ചെയ്യുക.
Read Also :
റെസ്റ്റോറന്റിൽ കിട്ടുന്ന ചിക്കൻ മുഗളായി ഇനി വീട്ടിലും രുചികരമായി തയ്യാറാക്കാം