Trending Contemporary 3 BHK Modern Home
വീട് സ്വപനം കാണുന്നവർക്കും മോഡേൺ രീതിയിൽ പണിയാൻ ആഗ്രഹിക്കുന്നവർക്കും പണിതെടുക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആദ്യം തന്നെ വീടിന്റെ ലാൻഡ്സ്കേപ്പിലേക്ക് വരുമ്പോൾ വെട്രിഫൈഡ് ടൈലുകളാണ് മുറ്റത്ത് വിരിച്ചിരിക്കുന്നത്. പുറത്ത് ഉപയോഗിക്കാൻ കഴിയുന്ന ടൈലുകളാണ് ഇവയൊക്കെ. രണ്ടിൽ കൂടുതൽ വാഹനങ്ങൾക്ക് നിർത്തിടാൻ കഴിയുന്ന അത്യാവശ്യം വലിയ കാർ പോർച്ചാണ് ഈ വീടിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നുത്.
മനോഹരമായ ചെടികൾ വീടിന്റെ ചുറ്റും കാണാം. അതിനാൽ തന്നെ ഒരു പച്ചപ്പാണ് പുറം കാഴ്ച്ചയിൽ നിന്ന് വെക്തമാകുന്നത്. സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ പടികൾക്ക് നൽകിരിക്കുന്നത് മാഡ് ഫിനിഷ് വെട്രിഫൈഡ് ടൈലുകളാണ്. സിറ്റ്ഔട്ടിൽ ജിഐ പൈപ്പുകൾ കൊണ്ട് ഒരു പർഗോള വർക്ക് ചെയ്തിരിക്കുന്നതായി കാണാം. ഇരിപ്പിടത്തിനായി കുറച്ച് കസേരകളും ഒരുക്കിട്ടുണ്ട്.
വളരെ സ്റ്റൈലിഷായിട്ടുള്ള ഫ്രണ്ട് ഡോറാണ് പ്രധാന വാതിലിനു വരുന്നത്. കൊതുകൾ ഉളിലേക്ക് പ്രവേശിക്കാതിരിക്കാൻ വേണ്ടി മോസ്ക്കിട്ടോ നെറ്റുകൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. ആവശ്യ സമയത്ത് ഇത് ക്രെമികരിച്ചിരിക്കുന്നത് കാണാം. ഉള്ളിലേക്ക് കടന്നാൽ വലത് ഭാഗത്തായി കാണുന്നത് ഫോർമൽ ലിവിങ് സ്പേസാണ്. ഈയൊരു ഭാഗത്ത് തന്നെ നേരെ പുറകിലായി പടികൾ, അതിന്റെയും പിന്നിൽ ഡൈനിങ് ഏരിയ, അതിന്റെ പിന്നിലായി ഓപ്പൺ കിച്ചനും കാണാം.
ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട്ടിലെ ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റീരിയരാണ് വീട്ടിലെ മറ്റൊരു പ്രധാന ആകർഷണം. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിന്റെ ഇന്റീരിയർ വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരുപാട് സവിശേഷതകളാണ് ഈ വീട്ടിലെ ഓരോ ഭാഗത്തും കണ്ടറിയാൻ ഉള്ളത്. അതുകൊണ്ട് തന്നെ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Trending Contemporary 3 BHK Modern Home
- 1) Car Porch
- 2) Sitout
- 3) Living Area
- 4) Dining Area
- 5) Open Kitchen
- 6) 3 Bedroom + Bathroom