Tasty Recipe Rava Vada
വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റവ വട. വൈകിട്ട് ചായക്ക് ഒപ്പം ഈ വട പൊളിയാണ്. കുറഞ്ഞ സമയകൊണ്ട് അതുപോലെ വളരെ അധികം ടേസ്റ്റിയും ഉണ്ടക്കാൻ പറ്റിയ ആണിത്.
Ingredients
1) റവ – 1 കപ്പ്
2) സവാള – 1 എണ്ണം
3) കറിവേപ്പില
4) മല്ലിയില
5) വെള്ളം – 2 കപ്പ്
6) തേങ്ങാ ചിരകിയത്
7) ഇഞ്ചി – ചെറിയ കഷ്ണം
8) പച്ചമുളക് – 2 എണ്ണം
9) മഞ്ഞൾപൊടി – 1/2 SP
10) ഉപ്പ്
How to make rava vada
വളരെ ടേസ്റ്റിയും ഈസിയും റവ വട ഉണ്ടാക്കുന്നവിധം ആദ്യം ഒരു ചട്ടിയിൽ നമുക്ക് തേങ്ങാ ചിരകിയത് വറുത്തെടുക്കാം. ഇനി വേറെ ഒരു ചട്ടി എടുക്കുക അത് ചൂടാക്കുക അതിലേക്ക് രണ്ട് കപ്പ് വെള്ളം അതിലേക്ക് ആവശ്യത്തിന് ഉപ്പ് അതുപോലെ മഞ്ഞപൊടിയും ചേർക്കാം ഇനി ഇതിലേക്ക് റവ ചേർത്ത് നന്നായി കുറുക്കി എടുക്കുക.
അടുത്തത് ഇതിലേക്ക് മാറ്റി വച്ച തേങ്ങാ ചിരകിയത് അതുപോലെ സവോള, ഇഞ്ചി, പച്ചമുളക് ഇത് എല്ലാം ചേർത്ത് ഇളക്കി എടുക്കുക ഇത്രയും ചെയുന്നത് ലോ ഷെയിമിൽ ആക്കി വേണം ചെയ്യാൻ. ചൂടാറിയ ഈ മിക്സിലേക്ക് കറിവേപ്പില, മല്ലിയില ചേർത്ത് കുഴക്കുക. ഇനി ഒരു ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് വടയുടെ ഷേപ്പിലാക്കിയ വട എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കുക. അങ്ങനെ വളരെ ടേസ്റ്റിയും ഈസിയും ആയ റവ വട തയ്യാർ. Tasty Recipe Rava Vada. Rithus Food World.
Read More : ഹോട്ടൽ സ്റ്റൈലിലുള്ള പൊരിച്ച മീൻ ഒന്ന് ഉണ്ടാക്കി നോക്കിയാലോ; ഇതാണ് പൊരിച്ച മീനിന്റെ രഹസ്യം!