വായയിലിട്ട അലിഞ്ഞു പോകുന്ന രുചികരമായ പാൽ കൊഴുക്കട്ട; എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ റെസിപ്പി!!…

Tasty Paal Kozhukattai Recipe

അരിപ്പൊടി ഉണ്ടോ രുചിയൂറും പാൽ കൊഴുക്കട്ട ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ റെസിപ്പി ആണിത്. കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്നതുള്ളു. വായയിലിട്ട അലിഞ്ഞു പോകുന്ന രുചികരമായ പാൽ കൊഴുക്കട്ട. പാൽ കൊഴുക്കട്ട ഉണ്ടാകാൻ വേണ്ട
സാധനങ്ങൾ ഇവ
1) അരിപൊടി – 1 കപ്പ്
2) ഉപ്പ്
3) തേങ്ങ – 3 Tsp
4) നെയ്യ് – 1 Tsp
5) തേങ്ങാപാൽ – 2 കപ്പ്
6) പഞ്ചസാര
7) ജീരകം

പാൽ കൊഴുക്കട്ട ഉണ്ടാക്കുന്നവിധം ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് അരിപൊടി എടുക്കാം. അതിലേക്ക് തേങ്ങാ , നെയ്യ് രണ്ടും ചേർത്ത് നന്നായി മിക്സ് ചെയുക. ഇനി 1.5 കപ്പ് വെള്ളം നന്നായി ചൂടാക്കുക ഇത് അരിപൊടിയിലേക്ക് ചേർത്ത് നന്നായി കുഴച്ച് എടുക്കാം. നല്ല രീതിയിൽ വെള്ളപോലെ ആവാതെ പാകത്തിൽ മിക്സ് ചെയ്തതിനെശേഷം നന്നായി ബോൾ ഷേപ്പിൽ ആക്കുക.

ഇനി ഒരു പാത്രത്തിൽ 2 കപ്പ് എടുക്കുക അതിലേക്ക് അരി ഉണ്ട ഇടാം എന്നിട്ട് നന്നായി കുറുക്കി എടുക്കുക. ഇതിലേക്ക് മധുരത്തിനായി ആവശ്യത്തിന് പഞ്ചസാര ചേർക്കാം എന്നിട്ട് പാകപ്പെടുത്തി എടുക്കാം. ഇനി കുറച്ചും കൂടി കുറുക്കി കഴിഞ്ഞ അതിലേക്ക് ജീരകം അതുപോലെ 1/2 കപ്പ് കട്ടിതേങ്ങ പാൽ ചേർത്ത് വേവിക്കുക. അങ്ങനെ രുചികരവും എളുപ്പത്തിലും പാൽ കൊഴുക്കട്ട തയ്യാർ. Tasty Paal Kozhukattai Recipe. Kerala Recipes By Navaneetha.

Read More : ഇത്ര കാലം ആയിട്ടും ഈ രുചി അറിയാതെ പോയാലോ; ഈ രീതിയിൽ നാടൻ മീൻ നിർവാണ ഒന്ന് ഉണ്ടാക്കി നോക്കൂ!!…

Tasty foodTasty Paal Kozhukattai Recipe
Comments (0)
Add Comment