കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം.!!

Tasty Evening Snack Recipe

കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം. വളരെ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ റെസിപ്പി ആണിത്. 4 മണിക്ക് ഒരു കട്ടചായക്ക് പറ്റിയ സ്നാക്ക് ആണിത്. സ്നാക്ക് ഉണ്ടാകാൻ വേണ്ട ചേരുവ താഴെ കൊടുത്തിരിക്കുന്നു.

Ingredients

1.ഉഴുന്നുപരിപ്പ് – അരക്കപ്പ്
2.ചെറുപയർപരിപ്പ് – കാൽ കപ്പ്
3.അരിപ്പൊടി – ഒന്നരക്കപ്പ്
4.കായംപൊടിച്ചത് – കാൽ ചെറിയ സ്പൂൺ
5.എള്ള് (കറുത്തത്) – ഒരു ചെറിയ സ്പൂൺ
6.ജീരകം – ഒരു ചെറിയ സ്പൺ
7.ഉപ്പ് – പാകത്തിന്
8.എണ്ണ – വറുക്കാൻ ആവശ്യത്തിന്

How to make evening snack

സ്നാക്ക്സ് ഉണ്ടാക്കുന്നവിധം ആദ്യം ഉഴുന്നുപരിപ്പും ചെറുപയർപരിപ്പും ഒന്നരക്കപ്പ് വെള്ളം ചേർത്ത് പ്രഷർകുക്കറിലാക്കി നന്നായി വേവിക്കണം. ചൂടാറിയശേഷം അരിപ്പൊടിയും നാലാമത്തെ ചേരുവയും ചേർത്ത് നന്നായി കുഴയ്ക്കണം.
പിന്നീട് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട്, മാവ് അതിലാക്കി, തിളയ്ക്കുന്ന എണ്ണയിലേക്കു ചുറ്റിച്ചു പിഴിഞ്ഞു വറുക്കുക. മുറുക്ക് മൂത്തു ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ കോരുക. ബട്ടർ മുറുക്ക് തയാർ. Tasty Evening Snack Recipe.

Read More : എന്നും പൂരി കഴിച്ച് മടുത്തവരാണോ നിങ്ങൾ.? എന്നാൽ വളരെ രുചിയും വെറൈറ്റിയുമായ ബീറ്റ്റൂട്ട് പൂരി ഉണ്ടാക്കി നോക്കൂ…

evening snacksFoodTasty Evening Snack RecipeTasty food
Comments (0)
Add Comment