Tasty Beetroot Poori Recipe
എന്നും പൂരി കഴിച്ച് മടുത്തവർക്ക് വെറൈറ്റി ആയി നമുക്ക് ബീറ്റ്റൂട്ട് പൂരി ഉണ്ടാക്കാൻ. എത്ര കഴിച്ചാലും ഒട്ടും മതിവരാത്ത റെസിപ്പി ആണിത്.ഒട്ടും സമയം കളയാതെ തന്നെ ഉണ്ടാക്കാൻ പറ്റിയ റെസിപ്പിയാണിത്. കാണുപ്പോ തന്നെ കഴിക്കാൻ തോന്നും ഒരു കറിപോലും വേണ്ട അത്രയും രുചികരമായ റെസിപ്പി. ബീറ്റ്റൂട്ട് പൂരിക്ക് വേണ്ട ചേരുവ താഴെ കൊടുത്തിരിക്കുന്നു.
Ingredients
1) ആട്ട – 1 കപ്പ്
2) ബീറ്റ്റൂട്ട് – 1 എണ്ണം
3) റവ – 1 Tbsp
4) വാട്ടർ – 1/2 കപ്പ്
5) ഉപ്പ് – ആവശ്യത്തിന്
6) ഓയിൽ – 1 Tbsp
7) കസൂരിമേത്തി – വേണമെകിൽ
8) മല്ലിയില – വേണമെകിൽ
How to make Beetroot Poori
ബീറ്റ്റൂട്ട് പൂരി ഉണ്ടാകുന്നവിധം ബീറ്റ്റൂട്ട് ആദ്യം തൊലിയൊക്കെ കളഞ്ഞ് കഷ്‌ണം ആക്കി കുക്കറിൽ വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം. വേവിച്ച ബീറ്റ്റൂട്ട് അരച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് അതുപോലെ വേണമെകിൽ മല്ലിയില ,കസൂരിമേത്തി ചേർക്കാം വേണമെകിൽ മാത്രം നിർബദ്ധമില്ല. ഇനി 1 Tbps റവ ചേർക്കാം പൂരി കഴിക്കുപ്പോ കൂടുതൽ ക്രിസ്‌പി ആവാൻ വേണ്ടി.
അതുപോലെ സോഫ്റ്റ് ആവാൻ ഓയിൽ ചേർത്ത് ഇളക്കുക. ഒരു 2 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം. മാറ്റി വച്ച മിക്സിലേക്ക് ആട്ട ചേർത്ത് കുഴക്കുക. നന്നായി കുഴച്ച മിക്സ് പൂരിക്ക് ആയി പരത്തുക. പരത്തി കഴിച്ച പൂരി ഓയിൽ പൊരിച്ചെടുക്കാം. വളരെ ടേസ്റ്റിയും ഈസിയുമായ ബീറ്റ്റൂട്ട് പൂരി തയ്യാർ. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Tasty Beetroot Poori Recipe. Veena’s Curryworld.