About Sweet Potato fritters Recipe Easy :
ഇനി വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന കുഞ്ഞു മക്കൾക്ക് പലഹാരം എന്ത് കൊടുക്കും എന്ന് ആശങ്ക വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല കിടിലൻ മധുരക്കിഴങ്ങ് ബജി 5 മിനിറ്റ് കൊണ്ട് തയ്യാറാക്കം. രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിൻ്റെ കാര്യത്തിലും മധുര ക്കിഴങ്ങ് ഒരു പടി മുന്നിൽ തന്നെ ആണ്. എങ്കിൽ എങ്ങനെ ഇത് ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients :
- മധുരക്കിഴങ്ങ്
- മുക്കാൽ കപ്പ് കടല മാവ്
- 2 ടേബിൾ സ്പൂൺ അരിപ്പൊടി
- ½ ടീസ്പൂൺ ജീരകം
- ¼ ടീസ്പൂൺ മഞ്ഞൾ പൊടി
- ¼ ടീസ്പൂൺ മുളകു പൊടി
- ആവശ്യത്തിന് ഉപ്പ്
- വെളിച്ചെണ്ണ
Learn How to make Sweet Potato fritters Recipe Easy :
ആദ്യം തന്നെ മുക്കാൽ കപ്പ് കടല മാവ്, 2 ടേബിൾ സ്പൂൺ അരിപ്പൊടി, ½ ടീസ്പൂൺ ജീരകം , ¼ ടീസ്പൂൺ മഞ്ഞൾ പൊടി, ¼ ടീസ്പൂൺ മുളകു പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഒരു പാത്രത്തിൽ ഇടാം.. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടാകുമ്പോൾ കട്ടി ഇല്ലാതെ വട്ടത്തിൽ അരിഞ്ഞ മധുരക്കിഴങ്ങ് നേരത്തേ തയ്യാറാക്കിയ ബാറ്റെറിൽ മുക്കി ചൂടാക്കിയ എണ്ണയിൽ ഇട്ട് രണ്ട് ഭാഗവും മറിച്ച് ഇട്ട് വറുത്ത് കോരി എടുക്കുക. നല്ല രുചിയൂറും മധുര കിഴങ്ങ് ബജി തയ്യാർ. ആവിയിൽ വേവിച്ചെടുക്കുന്ന മധുരക്കിഴങ്ങ് കാണുമ്പോൾ നെറ്റി ചുളിക്കുന്ന മക്കൾക്ക് ഇതിലും രുചിയുള്ള മറ്റൊരു മധുരക്കിഴ്ങ് വിഭവം ഉണ്ടാവില്ല.ഇതാ ഇപ്പോൾ നമ്മുടെ ചൂടൻ മധുരക്കിഴങ്ങ് ബജി റെഡി.
Read Also: