About Super ulli achar recipe
പല അച്ചാറുകളും പരീക്ഷിക്കുന്നവർ ആണല്ലേ നമ്മൾ. എന്തെല്ലാം തരത്തിലുള്ള അച്ചാർ ആണ് ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്നത്. മാങ്ങ, നാരങ്ങ അച്ചാറുകൾ വാണിരുന്ന അടുക്കളയിൽ ഇപ്പോൾ ഇതിൽ പലതും ഇടം നേടിയിട്ടുണ്ട്. അങ്ങനെ ഉള്ളവയിൽ ചിലതാണ് വെളുത്തുള്ളി അച്ചാർ, ബീറ്റ്റൂട്ട് അച്ചാർ ഒക്കെ. അത് പോലെ ഉള്ള ഒന്നാണ് ചെറിയ ഉള്ളി അച്ചാർ.
പലർക്കും ഇഷ്ടമുള്ള ഒന്നാണ് ഉള്ളി. ചിലർക്ക് ആണെങ്കിൽ ഒട്ടും ഇഷ്ടമല്ല. എന്നാൽ അങ്ങനെ ഉള്ളവർ പോലും കൊതിയോടെ കഴിക്കുന്ന ഉള്ളി അച്ചാർ ആണ് ഞാൻ ഇവിടെ കാണിക്കാൻ പോവുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ അച്ചാറിന്റെ വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്.
Ingredients :
- ഉള്ളി
- ഉപ്പ്
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- മുളകുപൊടി
- വിനാഗിരി
Learn How to Make Super ulli achar recipe :
ആദ്യം തന്നെ അല്പം കടുക് വറുത്ത് പൊടിക്കുക. അത് പോലെ തന്നെ അല്പം ഉലുവയും വറുത്ത് പൊടിക്കുക. ഒരു പാനിൽ വെളിച്ചെണ്ണയിൽ ഒരു കപ്പ് ചെറിയ ഉള്ളി വഴറ്റണം. ഇതിൽ നിന്നും ഒരല്പം ഉള്ളി ചതച്ചെടുക്കണം.
ഇതേ എണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതിന് ശേഷം വഴറ്റുക. അതിന് ശേഷം മുളകുപൊടി മൂപ്പിക്കണം. ഇതിലേക്ക് വെള്ളം ഒഴിച്ച് തിളപ്പിച്ചിട്ട് പുളിയുടെ ആവശ്യം അനുസരിച്ചുള്ള വിനാഗിരി ചേർക്കണം. ഇതിലേക്ക് വഴറ്റിയ ചെറിയ ഉള്ളിയും ചതച്ച ചെറിയ ഉള്ളിയും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.
ചെറിയ ഉള്ളി ചതച്ചു ചേർക്കുന്നതിലൂടെ അച്ചാറിനു കൊഴുപ്പ് ലഭിക്കും. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മുൻപ് പൊടിച്ചു വച്ച ഉലുവയും കടുകും കൂടി ചേർത്താൽ നല്ല രുചികരമായ ഉള്ളി അച്ചാർ തയ്യാർ.ഈ അച്ചാർ വേണ്ട എന്ന് പറയുന്നവർ പോലും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും. അതിപ്പോൾ ഉള്ളി തീരെ ഇഷ്ടമില്ലാത്തവർ ആണെങ്കിൽ കൂടിയും.
Also Read :വീട്ടിൽ തന്നെ തയ്യാറാക്കാം അമ്പലത്തിലെ അരവണപ്പായസം