Suchithra Mohanlal About son Pranav Mohanlal
മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി. അച്ഛന്റെ മകൻ എന്ന ലേബലില്ലാതെ തന്നെ സിനിമയിലേക്ക് കാലെടുത്തുവെച്ച യുവതാരമാണ് പ്രണവ് മോഹൻലാൽ.
പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരവും തോളിൽ വച്ചുള്ള പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. “വളരുന്നതിനനുസരിച്ച് അപ്പുവിന്റെ യാത്രകളോടുള്ള കമ്പം കൂടി. ഒരു സമയം പഠനത്തിന് ഇടവേളയിട്ട് അപ്പു ഒരു ബാഗും തോളിലേന്തി യാത്ര തടുങ്ങി. ബനാറസും ഹംപിയും ഹിമാലയവും ജര്മനിയുമെല്ലാം അവന്റെ സ്ഥിരം യാത്രകളായി മാറി. കാറിലും വിമാനത്തിലും യാത്ര എളുപ്പമായിട്ടും അതൊന്നുമുപയോഗിക്കാതെ ബസിലും ബസിന്റെ പുറത്തും ട്രെയിനിൽ ജനറൽ കമ്പാർട്മെന്റിലുമോക്കെയായി അവൻ യാത്ര ചെയ്തു.
സാധാരണ ലോഡ്ജുകളിൽ താമസം. ഇതൊക്കെ എന്തിന് എന്ന് പലപ്പോഴും തോന്നി. ഞാൻ ഒരു അമ്മയല്ലേ, അങ്ങനെ തോന്നിയാൽ തെറ്റില്ലല്ലോ.” സുചിത്ര മനസ്തുറക്കുന്നതിങ്ങനെ. പ്രസിദ്ധി നേടുക എന്നതിനപ്പുറം മറ്റാരും അറിയാതെ മുന്നോട്ടുപോകുക എന്നതാണ് പ്രണവിനിഷ്ടമെന്നാണ് സുചിത്ര പറയുന്നത്. സിനിമയിൽ കാലെടുത്തുവെച്ചപ്പോഴും പ്രണവ് പറഞ്ഞത് മുഴുവൻ സമയം സിനിമയിലേക്കില്ലെന്നും മറ്റു പാഷനുകൾ നിലനിർത്തിക്കൊണ്ടുള്ള അഭിനയം മാത്രമേ ഏറ്റെടുക്കൂ എന്നുമാണ്. സുചിത്രയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കുന്ന ഹൃദയമാണ് പ്രണവിന്റെ പുതിയ ചിത്രം. Suchithra Mohanlal About son Pranav Mohanlal.
Read more : നേപ്പാളി സുന്ദരിയെ കെട്ടിയ മലയാളി പയ്യനെ കണ്ടോ; ബ്ലേഡ് കൊണ്ട് പേര് കൈയിൽ എഴുതി പ്രണയം