ഒരു ടേസ്റ്റി തക്കാളി ചട്നി തയ്യാറാക്കാം

About Special Tomato Chutney Recipe :

ഇഡ്ഡലി,ദോശ,ഉഴുന്നുവട എന്നിവയുടെ കൂടെ സെർവ് ചെയ്യാൻ പറ്റുന്ന ഒന്നാണ് തക്കാളി ചട്ണി.എന്നാൽ ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

Ingredients :

  • കായം പൊടി – ¼ Teaspoon
  • കാശ്മീരി മുളകുപൊടി – 1 Tablespoon
  • എണ്ണ – 3 Tablespoon
  • വെളുത്തുള്ളി – 4 Nos
  • പച്ചമുളക് – 2 Nosവെളളം – 4 Tablespoon
  • കടുക് – ½ Teaspoon
  • സവോള – 1 No
  • ഉണക്കമുളക് – 2 Nos
  • കറിവേപ്പില – 1 Sprigs
  • ഉപ്പ് – ¾ Teaspoon
  • തക്കാളി – 2 Nos
  • ഉഴുന്ന് – 1 Teaspoon
Special Tomato Chutney Recipe

Learn How to make Special Tomato Chutney Recipe :

അതിനായി ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ തീ മീഡിയത്തിൽ ഇടുക. ശേഷം എണ്ണയിലേക്ക് നാല് വെളുത്തുള്ളി അരിഞ്ഞതും,രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് പത്തു സെക്കന്റ്‌ ഇളക്കുക.ശേഷം ഇതിലേക്ക് മീഡിയം സൈസ് സവാള അരിഞ്ഞതും, രണ്ട് മീഡിയം സൈസ് തക്കാളി അരിഞ്ഞതും ചേർത്ത് മുക്കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഇടയ്ക്കിടെ ഇളക്കി വേവിച്ചെടുക്കുക. ഇത് നന്നായി വെന്തതിന് ശേഷം അര ടീസ്പൂൺ കായം പൊടിയും,

ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടിയും ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ഇളക്കുക.ശേഷം തീ ഓഫ്‌ ചെയ്ത് ചൂടാറാൻ വെക്കുക. ഇത് ചൂടാറിയതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നാല് ടേബിൾ സ്പൂൺ വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ചട്ണിയിലേക്ക് കടുക് താളിക്കാനായി ഒരു പാൻ വെച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചേർക്കുക.കടുക് പൊട്ടിയതിന് ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് ഇളക്കി വറുക്കുക.ഇതിലേക്ക് കറിവേപ്പില, ഉണക്ക മുളക് എന്നിവ ചേർത്ത് ഇളക്കുക.ശേഷം ഇതിലേക്ക് അരച്ച് വെച്ച ചട്ണി കൂടെ ചേർത്ത് മിക്സ്‌ ചെയ്യുക.അപ്പോൾ നമ്മുടെ ടേസ്റ്റി തക്കാളി ചട്ണി റെഡി.

Read Also :

നിമിഷ നേരംകൊണ്ട് സോഫ്റ്റ്‌ ഇഡലി

അവിലും മുട്ടയും കൊണ്ട് അടിപൊളി സ്നാക്ക്

Special Tomato Chutney Recipe
Comments (0)
Add Comment