രുചിയുടെ കാര്യത്തിൽ കേമൻ റാഗി ഊത്തപ്പം

രുചിയുടെ കാര്യത്തിൽ കേമൻ റാഗി ഊത്തപ്പം

About Special Ragi Uthappam Recipe :

പ്രാതലിനും അത്താഴത്തിനും ഒരു പോലെ ഉണ്ടാക്കാവുന്ന ഊത്തപ്പം ആരോഗ്യത്തിൻ്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും ഒരു പടി മുന്നിൽ തന്നെ. എങ്കിൽ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Ingredients :

  • 1 medium Onion,
  • 1/2 cup chopped Capsicum, optional
  • 1/3 cup chopped Tomato
  • 2-3 green chillies
  • Oil
  • Salt
Special Ragi Uthappam Recipe

Learn How to make Special Ragi Uthappam Recipe :

അതിനായി ആദ്യം ഒരു കപ്പ് റാഗിയിലേക്ക് ⅓ കപ്പ് ഉഴുന്നു പരിപ്പ്, ഒരു ടേബിൾസ്പൂൺ ഉലുവ എന്നിവ ഇട്ട് കൊടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് 5 മുതൽ 6 മണിക്കൂർ വരെ കുതിർത്ത് വെക്കുക. അരി കുതിർന്നു കഴിയുമ്പോൾ ഇത് ഒരു മിക്സിയിൽ ഇട്ട് ⅓ കപ്പ് കുതിർത്ത അവിൽ അൽപ്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് പൊങ്ങി വരാനായി 7 മുതൽ 8 മണിക്കൂർ വരെ അടച്ച് വെക്കുക. ശേഷം മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, ഒരു ക്യാരറ്റ്

ചെറുതായി അരിഞ്ഞത്, 5പച്ച മുളക് വട്ടത്തിൽ അരിഞ്ഞത് , മല്ലിയില അരിഞ്ഞത് , രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ എല്ലാം കൂടെ ഒരു ബൗളിൽ ഇട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 2 ടീസ്പൂൺ ചാട്ട് മസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടുപ്പത്ത് ദോശ ചട്ടി വച്ച് ചൂടാക്കുക. ചൂടായ ചട്ടിയിൽ എണ്ണ പുരട്ടി കൊടുക്കുക. ശേഷം മാവ് ഒഴിച്ച് കൊടുക്കാം. ഇതിന് മുകളിലായി മിക്സ് ചെയ്ത് വച്ചിരിക്കുന്ന പച്ചക്കറികൾ ഇട്ട് അടച്ച് വച്ച് 1 മിനുട്ട് നേരം വേവിക്കുക. ശേഷം അപ്പത്തിന് മുകളിലായി അൽപ്പം എണ്ണയോ നെയ്യോ തൂവി കൊടുത്ത ശേഷം മറിച്ചിട്ട് വേവിക്കുക. ചൂടോടെ ടേസ്റ്റി ഊത്തപ്പം റെഡി.

Read Also :

Whatsapp Banner 2025

നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ

ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ

Special Ragi Uthappam Recipe