ഉച്ച ഊണിന് കൂട്ടാൻ നാടൻ പുളി രസം തയ്യാറാക്കാം

About Special Puli Rasam Recipe :

ഊണിനു കൂട്ടാൻ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന,പഴയ കാല ഓർമ്മകളെ തൊട്ടുണർത്തുന്ന ഒരു നടൻ കറിയാണ് പുളി രസം.ആദ്യമായി രസം ഉണ്ടാക്കുന്നവർക്ക് പോലും വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ പറ്റും.എന്നാൽ ഈ ഈസി പുളി രസം തയ്യാറാക്കിയാലോ??

Ingredients :

  • വാളൻ പുളി
  • ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ
  • കടുക്
  • പച്ച മുളക്,
  • കറിവേപ്പില
  • ¼ ടീസ്പൂൺ കായം പൊടി
Special Puli Rasam Recipe

Learn How to Make Special Puli Rasam Recipe :

അതിനായി ആദ്യം തന്നെ വാളൻ പുളി എടുത്ത് വെള്ളത്തിൽ കുതിർത്തു വെക്കുക.നന്നായി കുതിർന്നതിന് ശേഷം നല്ല പോലെ അരിച്ചെടുക്കുക.ഇതിലേക്ക് മൂന്ന് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അടുത്തതായി ഒരു പാൻ വെച്ച് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക.ശേഷം വറ്റൽ മുളകും ഇട്ട് വഴറ്റുക.

അതിലേക്ക് ചുവന്ന ഉള്ളി അിഞ്ഞതും ചേർത്ത് വഴറ്റി എടുക്കുക. നന്നായി വഴന്ന് വരുമ്പോൾ പച്ച മുളക്, കറിവേപ്പില എന്നിവ ചേർത്ത് മീഡിയം തീയിൽ വെച്ച് നന്നായി ഇളക്കി മൂപ്പിച്ചെടുക്കുക. ശേഷം പുളി വെള്ളം ചേർത്ത് ഫുൾ തീയിൽ ഇട്ട് തിളപ്പിക്കുക. തിളക്കാൻ തുടങ്ങിയാൽ ¼ ടീ സ്പൂൺ കായം പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി മൂന്ന് മിനിറ്റ് തിളപ്പിക്കുക.ശേഷം തീ ഓഫ്‌ ചെയ്ത് ഇറക്കി വെക്കാം .ഞൊടിയിടയിൽ പുളി രസം റെഡി!!

Read Also :

വറുത്തരച്ച റസ്റ്റോറന്റ് സ്റ്റൈൽ ചൂര മീൻ കറി ഇതേപോലെ തയ്യാറാക്കൂ

റെസ്റ്റോറന്റിൽ കിട്ടുന്ന ചിക്കൻ മുഗളായി ഇനി വീട്ടിലും രുചികരമായി തയ്യാറാക്കാം

Special Puli Rasam Recipe
Comments (0)
Add Comment