About Special Mutta Puttu Recipe :
ബ്രേക്ഫാസ്റ് നല്ലത് ആയാൽ തന്നെ അന്നത്തെ ദിവസവും നല്ലതാവും എന്നല്ലേ. അപ്പോൾ നാളത്തെ ബ്രേക്ഫാസ്റ് നമുക്ക് ഒരു വെറൈറ്റി ആക്കിയാലോ? അയ്യോ. ഇപ്പോൾ ഉള്ള പണി തന്നെ പറ്റുന്നില്ല. അപ്പോൾ പിന്നെ ഇനി വെറൈറ്റി കൂടി ചെയ്യാൻ നിന്നാൽ പറ്റില്ല എന്നാണോ ചിന്തിക്കുന്നത്. എന്നാൽ ഈ ഒരു വിഭവം തയ്യാറാക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. അതും തലേ ദിവസത്തെ മുട്ടക്കറിയോ ഇറച്ചിക്കറിയോ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. അതോടൊപ്പം തലേ ദിവസത്തെ പുട്ടും കൂടി ഉണ്ടെങ്കിൽ സൂപ്പർ. പുട്ടിന് വിരകി വയ്ക്കുമ്പോൾ ബാക്കി വരുന്നത് ഫ്രിഡ്ജിൽ വച്ചാൽ അത് അവിടെ ഇരുന്ന് കേടായി പോകുന്നതല്ലേ പതിവ്. അതിന് പകരം പുട്ട് തയ്യാറാക്കി ഫ്രിഡ്ജിൽ വച്ചാൽ അടുത്ത ദിവസത്തേക്ക് പണി എളുപ്പമായി.
Ingredients :
- കടുക്
- എണ്ണ
- വറ്റൽ മുളക്
- സവാള
- പച്ചമുളക്
- ഇഞ്ചി, വെളുത്തുള്ളി
- കറിവേപ്പില
- ഗരം മസാല
- മീറ്റ് മസാല
- മഞ്ഞൾ പൊടി
- മല്ലി പൊടി
- പെരുംജീരകം
- തക്കാളി
- 3 മുട്ട
Learn how to Make Special Mutta Puttu Recipe :
ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽ മുളക് ചേർത്തിട്ട് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നല്ലത് പോലെ വഴറ്റണം. അതിന് ശേഷം തലേ ദിവസത്തെ ഗ്രേവി എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചേർക്കാം. ഇനി അഥവാ കറി ഇല്ലെങ്കിൽ ഗരം മസാല, മീറ്റ് മസാല, മഞ്ഞൾ പൊടി, മല്ലി പൊടി,
പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് വറുത്തിട്ട് അതിലേക്ക് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് 3 മുട്ട അടിച്ചത് ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചിട്ട് വെന്തത്തിന് ശേഷം മൂന്ന് പുട്ട് പൊടിച്ചതും കൂടി ചേർത്താൽ നല്ല വെറൈറ്റി മുട്ട പുട്ട് തയ്യാർ. അവസാനമായി അല്പം മല്ലിയില കൂടി തൂകിയാൽ പിന്നെ പറയുകയും വേണ്ട. വായിൽ വെള്ളം വരുന്നില്ലേ. താഴെ കാണുന്ന വീഡിയോ കണ്ടതിനു ശേഷം വേഗം അടുക്കളയിലേക്ക് ഓടിക്കോ.
Read Also :
രുചിയുടെ കാര്യത്തിൽ കേമൻ റാഗി ഊത്തപ്പം
നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ