ഞൊടിയിടയിൽ ഒരു മത്തങ്ങ എരിശ്ശേരി ആയാലോ? ഇതാ രുചിയൂറും റെസിപ്പി

About Special Mathanga Erissery

രുചികരമായ എരിശ്ശേരി കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരാണ്. സദ്യകളിലെ പ്രധാനിയാണ് എങ്കിലും ഇന്ന് പല വീടുകളിലും എരിശ്ശേരി സാധാരണ ദിനങ്ങളിലും തന്നെ തയ്യാറാക്കാറുണ്ട്. പക്ഷെ നമുക്ക് ഇന്നൊരു വെറൈറ്റി എരിശ്ശേരി തയ്യാറാക്കി നോക്കിയാലോ.വീട്ടിൽ മത്തങ്ങയുണ്ടോ? എങ്കിൽ ഇതാ സ്വാദിഷ്ടമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കാം. കുറഞ്ഞ സമയം കൊണ്ടൊരു സ്പെഷ്യൽ മത്തങ്ങ എരിശ്ശേരി.

Ingredients Of Special Mathanga Erissery

  • മത്തങ്ങ-അര മുറി
  • വന്‍ പയര്‍-ഒരു പിടി
  • മഞ്ഞള്‍ പൊടി- കാല്‍ ടേബിൾ സ്പൂണ്‍
  • മുളകുപൊടി-അര ടേബിൾ ടീസ്പൂണ്‍
  • തേങ്ങ -അര മുറി
  • വെളുത്തുള്ളി
  • വറ്റല്‍ മുളക്- ഒരെണ്ണം
  • കടുക്
  • എണ്ണ
  • ഉപ്പ്
  • കറിവേപ്പില

Learn How To Make Special Mathanga Erissery

മത്തങ്ങ എരിശ്ശേരി തയ്യാറാക്കാൻ വേണ്ടി ആദ്യം ചെയ്യേണ്ടത് നമ്മൾ എടുത്തു വെച്ചതായ വന്‍പയറും, മത്തങ്ങയും, മഞ്ഞള്‍ പൊടിയും കൂടാതെ മുളകുപൊടിയും കൂടി ചേര്‍ത്ത് നന്നായി പ്രഷര്‍ കുക്കറിലേക്ക് ഇട്ടു കൊടുത്തു നന്നായി വേവിക്കുക
. ഇനി നന്നായി വെന്തു വരുവാൻ അൽപ്പം കാത്തിരിക്കുക. ഇനി ഇത്‌ പൂർണ്ണമായി തന്നെ വെന്തു ഉടയുമ്പോള്‍ കൃത്യമായ അളവിൽ ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ നന്നായി തിളക്കുന്ന പോലെ ചെയ്യുക.ശേഷമാണു തേങ്ങയും ഒപ്പം എടുത്തു വെച്ചതായ വെളുത്തുള്ളിയും കൂടി ചേര്‍ത്ത് നന്നായി തന്നെ അരച്ചെടുക്കുക.

ശേഷം തയ്യാറാക്കിയ അരപ്പ് ഈ വെന്ത കഷ്ണങളിലേക്ക് കൂടി ചേര്‍ക്കണം..ഇത്‌ ഇനി ഒരൽപ്പം തന്നെ തിളച്ചു വരുമ്പോൾ നമ്മൾ ഇതിനെ അടുപ്പില്‍ നിന്നും തന്നെ മാറ്റി വെക്കുക.ഇനിയാണ് ഒരു ചീനച്ചടിയില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാക്കേണ്ടത്.ഇതിൽ ഒരു സ്പൂണ്‍ തേങ്ങ ചിരണ്ടിയത് ഇട്ടു കൊടുത്തു നന്നായി ഒന്ന് വറുത്തെടുക്കുക. ശേഷമാണു കടുകും ഒപ്പം മുളകും കൂടാതെ കറിവേപ്പിലയും കൂടെ ഇട്ടു കൊടുത്തു കടുക് വറത്തു എടുക്കണം ഇനി നമ്മൾ ഇത് എല്ലാം നേരത്തെ തന്നെ വാങ്ങി വെച്ചിരിക്കുന്ന എരിശേരിയിലേക്ക് കൂടി ചേര്‍ക്കുക.ഇതാ നിമിഷ നേരം കൊണ്ട് തന്നെ സ്വാദിഷ്ടമായ മത്തങ്ങ എരിശ്ശേരി തയ്യാർ. മത്തങ്ങ വീട്ടിൽ എപ്പോൾ ഉണ്ടെങ്കിലും ഇനി നമ്മൾ ഈ രീതിയിൽ എരിശ്ശേരി തയ്യാറാക്കുമെന്ന് ഉറപ്പാണ്. കൂടുതൽ വിശദമായി മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് പഠിക്കാൻ വീഡിയോ കാണുക.Video Credit :Mahimas Cooking Class

Also Read :കല്യാണ സദ്യയിലെ പോലെ ഇഞ്ചി കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ബ്രെഡും സവാളയുമുണ്ടോ?? നാലു മണിക്ക് ടേസ്റ്റി പലഹാരം റെഡി

Mathanga Erissery
Comments (0)
Add Comment