About Special Healthy Carrot Puttu Recipe :
പല തരത്തിൽ ഉള്ള പുട്ട് കണ്ടിട്ടുണ്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പ് പൊടി കൊണ്ടും റവ കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാറുണ്ട്. അല്ലേ? എന്നാൽ താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് ഒരു സ്പെഷ്യൽ പുട്ട് ആണ്. ക്യാരറ്റ് കൊണ്ട് ഒരു അടിപൊളി ക്യാരറ്റ് പുട്ട്. ഈ വീഡിയോയിൽ കാണുന്നത് പോലെ പുട്ട് ഉണ്ടാക്കി നോക്കൂ. നല്ല അടിപൊളി രുചിയിൽ പോഷകങ്ങൾ നിറഞ്ഞ പുട്ട് തയ്യാർ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയും എന്നതാണ് ഈ പുട്ടിന്റെ പ്രത്യേകത.
Ingredients :
- കാരറ്റ്
- പഞ്ചസാര
- അരിപ്പൊടി
- ഉപ്പ്
- വെള്ളം
- തേങ്ങ ചിരകിയത്
Learn How to Make Special Healthy Carrot Puttu Recipe :
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ക്യാരറ്റ് നല്ലത് പോലെ ഗ്രേറ്റ് ചെയ്യണം. ഇതിലേക്ക് ക്യാരറ്റിന്റെ മധുരം നോക്കിയിട്ട് പഞ്ചസാര ചേർക്കണം. ഇതിനെ നല്ലത് പോലെ യോജിപ്പിച്ചിട്ട് വെള്ളം ഇറങ്ങാനായി രണ്ടോ മൂന്നോ മിനിറ്റ് അടച്ച് വയ്ക്കണം. അതിന് ശേഷം വേണം അരിപ്പൊടി ചേർക്കാൻ. ഒരു ക്യാരറ്റിന് ഒരു കപ്പ് അരിപ്പൊടി ആണ് കണക്ക്. എന്നാലും അതിലെ വെള്ളം എത്രയാണ് എന്ന് കൃത്യമായി പറയാൻ കഴിയാത്തത് കൊണ്ട് അരിപ്പൊടി കുറേശ്ശേ ചേർത്ത് നോക്കണം.
വീഡിയോയിൽ കാണുന്ന പരുവം ആവുമ്പോൾ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കണം. ഇതിൽ ഒട്ടും തന്നെ വെള്ളം പ്രത്യേകം ചേർക്കേണ്ട ആവശ്യം വരില്ല. ഒരു പുട്ട് കുറ്റിയിൽ തേങ്ങ ചിരകിയതും ഈ കൂട്ടും ചേർത്ത് മാറി മാറി നിറച്ചിട്ട് സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ ആവി കയറ്റിയാൽ നല്ല രുചികരമായ പുട്ട് തയ്യാർ. ഈ പുട്ട് കാണുമ്പോൾ തന്നെ കുട്ടികൾക്ക് കൗതുകം ഉണ്ടാവും. ഇതിന്റെ മണവും ഗുണവും രുചിയും കൂടി ആവുമ്പോൾ പിന്നെ പറയുകയും വേണ്ട.
Read Also :