ഇത്ര കാലം ആയിട്ടും ഈ രുചി അറിയാതെ പോയാലോ; ഈ രീതിയിൽ നാടൻ മീൻ നിർവാണ ഒന്ന് ഉണ്ടാക്കി നോക്കൂ!!…

Special Fish Nirvana Recipe

ഈ ഒരു ഐറ്റം ഒറ്റവട്ടം ഉണ്ടാക്കിയാൽ പിന്നെ ഇതേ ഉണ്ടാക്കു അത്രക്കും രുചിയാണ്. വളരെ എളുപ്പത്തിൽ തയാകാൻ പറ്റിയ റെസിപ്പി ആണിത്. നാടൻ സ്റ്റൈൽ ഉണ്ടാക്കിയാൽ പിന്നെ വേറെ ഒന്നും വേണ്ട. എല്ലാത്തിന്റെയും കൂടെ യോജിച്ച് പോവുന്ന ഒരു ഐറ്റം. നാടൻ മീൻ നിർവാണ വേണ്ട സാധനങ്ങൾ

Ingredients


1) മീൻ
2) മുളക്പൊടി – 1 Tsp
3) മഞ്ഞപ്പൊടി – 1/4 Tsp
4) ഉപ്പ്
5) നാരങ്ങാനീര്
6) കറിവേപ്പില, പച്ചമുളക്, ഇഞ്ചി
7) തേങ്ങാപാൽ

How to make fish nirvana


നാടൻ മീൻ നിർവാണ ഉണ്ടാക്കുന്നവിധം ആദ്യം മീൻ നന്നായി വ്യത്തിയാക്കി എടുക്കുക. ഇനി മീൻ വറക്കാനായി മുളക്‌പൊടി, മഞ്ഞപ്പൊടി, ആവിശ്യത്തിന് ഉപ്പ് ഈ പൊടി കുഴച്ചെടുക്കാൻ നാരങ്ങാനീര് ചേർത്ത് നന്നായി കുഴക്കുക. ഇനി ഈ പേസ്റ്റ് മീനിലേക്ക് പുരട്ടി കൊടുക്കുക.ഇനി കുറച്ചുനേരം റസ്റ്റ് ചെയ്യാൻ വയ്ക്കുക. എന്നിട്ട് ഒരു ചട്ടിയിൽ 3 Tsp വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുക.

മീനിന്റെ 2 സൈഡും പൊരിച്ച് എടുക്കാം. ഇനി ഒരു ചട്ടിയിൽ വാഴയില വയ്ക്കുക അതിൽ കറിവേപ്പില ഇടുക എന്നിട്ട് നമ്മൾ വറുത്ത് വച്ച മീൻ ഇതിൽ വയ്ക്കുക. എന്നിട്ട് തേങ്ങാപാൽ ചേർക്കാം അതിലേക്ക് ഇഞ്ചി, പച്ചമുളക്ക് പിന്നെ ആവിശ്യത്തിന് ഉപ്പ് ചേർക്കാം. എന്നിട്ട് അടച്ച് വച്ചു കുറുക്കി എടുക്കുക.ഇനി കുറുക്കി കഴിഞ്ഞ വറുത്ത് വച്ച മീനിന്റെ എണ്ണ ഇതിലേക്ക് ചേർത്ത് ചൂടാക്കുക. അങ്ങനെ നാടൻ സ്റ്റൈൽ മീൻ നിർവാണ തയ്യാറാകാം. Special Fish Nirvana Recipe.

Reac more : ഈ വരുന്ന ക്രിസ്തുമസിനെ സോഫ്റ്റും അതുപോലെ രുചിയുമായ സ്പെഷ്യൽ വട്ടയപ്പം ഉണ്ടാക്കി നോക്കൂ!!…

Fish Nirvanamodern homepecial Fish Nirvana Recipe
Comments (0)
Add Comment