About Special Bread Banana Snack :
വളരെ കുറഞ്ഞ ചെലവിൽ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക് ആണിത്. എന്നാൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ingredients :
- കോഴിമുട്ട
- 1/2 കപ്പ് പാൽ
- പഞ്ചസാര
- ഏലക്കാ പൊടി
- പഴം
- ബ്രഡ്
Learn How to Make
ഇതിനായി ആദ്യം 4 പീസ് ബ്രഡ് എടുക്കുക. ബ്രഡിന്റെ ഉൾഭാഗം ചതുരത്തിൽ കട്ട് ചെയ്ത് മാറ്റി വെക്കുക.ഇനി ഒരു നേന്ത്രപ്പഴം ചെറുതായി വട്ടത്തിൽകട്ട്ചെയ്ത് മാറ്റി വെക്കുക.ശേഷം ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കോഴിമുട്ടയും,1/2 കപ്പ് പാലും, മധുരത്തിന് ആവശ്യമുള്ള പഞ്ചസാരയും, കുറച്ച് ഏലക്കാ പൊടിയും ചേർത്ത് നന്നായി അടിച്ച് എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. പാനിലേക്ക് കുറച്ച് നെയ്യ് പുരട്ടി കൊടുക്കുക.ശേഷം എടുത്ത് വെച്ച ബ്രഡ് പീസ് പാനിൽ വെച്ച് കൊടുക്കുക.
അതിന്റെ നടുഭാഗത്ത്, കട്ട് ചെയ്ത് വെച്ച പഴം ഓരോ പീസ് വെക്കുക. പഴത്തിന്റെ മുകളിലൂടെ മുട്ടയും പാലും ചേർത്ത മിക്സ് ഒഴിച്ച് കൊടുത്ത് അതിന്റെ മുകളിൽ കട്ട്ചെയ്ത് വെച്ച ബ്രഡ് പീസ് വെച്ച് നന്നായി പ്രസ് ചെയ്ത് കൊടുക്കുക. ഇതിന്റെ മുകളിലും കുറച്ച് മിക്സ് ചേർത്ത് കൊടുക്കുക.ഇത് ചെറിയ തീയിൽ ഒരു ഭാഗം നന്നായി കുക്ക് ചെയ്ത ശേഷം മറു ഭാഗവും കുക്ക് ചെയ്ത് എടുക്കുക.ഇനി ചൂടോടെ കഴിക്കാം. നമ്മുടെ ടേസ്റ്റി, ഈസി സ്നാക് റെഡി.
Read Also :
ഒരടിപൊളി ഇഞ്ചി ചായ, ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചപ്പാത്തിക്കും ചോറിനും അടിപൊളി കറി, മുട്ട ബുർജി ഇങ്ങനെ തയ്യാറാക്കൂ