Special Banana Pepper Fry Recipe
പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ…
Ingredients
1) ഏത്തക്കായ – 500gm
2) വെളിച്ചെണ്ണ – 2 tbs
3) വെളുത്തുള്ളി – 10 എണ്ണം
4) കുരുമുളക് പൊടി – 1 – 1 1/4 tsp
5) മുളക് പൊടി – 1 tsp
6) മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
7) കറിവേപ്പില, മല്ലി ഇല, ഉപ്പ് ഇവ പാകത്തിന്
8) കടുക് – 1 tsp
9) പെരുംജീരകം – കാൽ ടീസ്പൂൺ
10) ചെറിയ ഉള്ളി – 10 എണ്ണം
How to make Banana Pepper Fry Recipe
ഏത്തക്കായ കുരുമുളകിട്ടത് ഉണ്ടാക്കുന്നവിധം ആദ്യം ചട്ടി ചൂടാക്കുക അതിലേക് വെളിച്ചെണ്ണ ഒഴിക്കുക. ഇനി കടുക് പൊടി കഴിഞ്ഞ പെരുജീരകം നന്നായി ചൂടായി കഴിഞ്ഞ അതിലേക്ക് ചെറിയ ഉള്ളി ചതച്ചതു അതുപോലെ വെളുത്തുള്ളിയും ചേർത്ത് വേവിക്കുക. ഇനി ഇതിലേക്ക് വറ്റൽമുളക് കറിവേപ്പില ചേർത്ത് ചൂടാക്കുക. ഇനി ആവശ്യത്തിന് പൊടി ചേർക്കാം മഞ്ഞപ്പൊടി,മുളക്പൊടി , കുരുമുളക്പൊടി പിന്നെ ആവിശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക.
അതിലേക്ക് കായയും ചേർത്ത് ഇളക്കി എടുക്കാം. ഒട്ടും വെള്ളം ചേർക്കാതെ ആണ് കായ വേവിച്ചെടുക്കേണ്ടത്. അതിനായി 10 മിനിറ്റ് അടച്ചു വേവിക്കുക. ഇതിലേക്ക് ലാസ്റ് ആയി കുരുമുളക്ക് ചേർത്ത് ഇളക്കി കഴിഞ്ഞാൽ ഏത്തക്കായ കുരുമുളകിട്ടത് തയ്യാർ. കൂടുതായി അറിയാൻ വീഡിയോ കാണുക. Special Banana Pepper Fry Recipe. Prathap’s Food T V .
Read More : 3 ചേരുവകൾ മാത്രം മതി എള്ളുണ്ട ഉണ്ടാക്കാൻ; എള്ളുണ്ട ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ!!