About Special Aval Milk Recipe
വൈകുന്നേരം സ്കൂളിൽ നിന്നും വിശന്നു തളർന്നു വരുന്ന മക്കൾക്ക് എന്നും ചോറും കറിയുമോ രാവിലത്തെ പലഹാരത്തിന്റെ ബാക്കിയോ ഒക്കെ തന്നെ കൊടുക്കാതെ ഇടയ്ക്ക് എങ്കിലും മറ്റു വല്ല വിഭവവും കൊടുത്താൽ എങ്ങനെ ഉണ്ടാവും ? അവരുടെ ആ മുഖത്തെ തിളക്കം ഒന്ന് കാണേണ്ടത് തന്നെ ആണല്ലേ. അങ്ങനെ ഒരു വിഭവം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കൊടുത്തിട്ടുള്ളത്.
പൊതുവെ മലബാർ ഭാഗങ്ങളിൽ കണ്ടു വരുന്ന ഒന്നാണ് അവൽ മിൽക്ക്. വളരെ അധികം ഉന്മേഷം നൽകുന്ന ഒന്നാണ് ഇത്. അത് പോലെ തന്നെ അത്യാവശ്യം നല്ലത് പോലെ വയറു നിറയുകയും ചെയ്യും. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രാതൽ ആയിട്ട് പോലും ഇത് നമുക്ക് ഉപയോഗിക്കാൻ കഴിയും.
Ingredients
- അവൽ – ½ Cup (45 gm)
- പഴം- 4 to 5
- പഞ്ചസാര – 3½ Tsp
- പാൽ – 1 Cup (250 ml)
- വറുത്ത നിലക്കടല – 3+1 Tsp
- വറുത്ത കശുവണ്ടി – 2+1 Tsp
Learn How To Make Special Aval Milk Recipe
ആദ്യം തന്നെ അര കപ്പ് അവൽ എടുക്കണം. ഒരു ചൂടായ പാനിൽ ഇതിനെ ഡ്രൈ റോസ്റ്റ് ചെയ്യണം. അത്യാവശ്യം കട്ടിയുള്ള അവൽ വേണം എടുക്കാൻ. അത് പോലെ തന്നെ ബ്രൗൺ നിറത്തിലുള്ള അവൽ എടുക്കാനും ശ്രദ്ധിക്കണം. രണ്ടോ മൂന്നോ മിനിറ്റ് കഴിയുമ്പോൾ ഇത് അത്യാവശ്യം ക്രിസ്പ്പി ആവും. അപ്പോൾ തന്നെ ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ഒരു ബൗളിൽ നാലോ അഞ്ചോ പാളയൻകോടൻ പഴം അഥവാ മൈസൂർ പൂവൻ പഴം എടുത്തിട്ട് ആവശ്യത്തിന് പഞ്ചസാരയും വേണമെങ്കിൽ ഹോർലിക്കസോ ബൂസ്‌റ്റോ ചേർത്ത് ഫോർക് ഉപയോഗിച്ച് ഉടയ്ക്കണം. മിക്സി ഉപയോഗിക്കാൻ പാടില്ല. ഇതിലേക്ക് നല്ലത് പോലെ തണുപ്പിച്ച പാലും കപ്പലണ്ടിയും അണ്ടിപ്പരിപ്പും കൂടി ചേർത്താൽ നല്ല അടിപൊളി അവൽ മിൽക്ക് തയ്യാർ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരുടെയും വയറും മനസ്സും നിറയ്‌ക്കാൻ ഈ വിഭവത്തിന് കഴിയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
Also Read :അരിപ്പൊടികൊണ്ട് പഞ്ഞിപോലൊരു വട്ടയപ്പം