കയ്യിൽ 10 ലക്ഷം എടുക്കാനുണ്ടോ ദേ ഈ വീട് അങ്ങ് പണിയാം

Small Budget Home Details:കുറഞ്ഞ സ്ഥലത്ത് മനോഹരമായ വീട് നമുക്കും പണിയാം.ഒരു വീട് സ്വന്തമാക്കുക എന്നത് എക്കാലവും തന്നെ ,പലരുടെയും സ്വപ്നമാണ്. പക്ഷെ ഇതൊരു ആഗ്രഹം മാത്രമായി പലർക്കും മനസ്സിൽ തന്നെയും അവസാനിക്കുക ആണ്.പലർക്കും തന്നെ വീട് പണിയാനുള്ള തുക ഏറെക്കുറെ കൈവശം ഉണ്ടെങ്കിലും കുറഞ്ഞ സ്ഥലം മാത്രമേയുള്ളൂ എന്ന് പറഞ്ഞൊക്കെ പരിതപിക്കുന്നവർക്കും ഈ ബഡ്ജറ്റ് കുറഞ്ഞ ചെലവിൽ വീട് നന്നായി പണിയാം.

കുറഞ്ഞ ചിലവിൽ ഡ്രീം വീട് പണിയുവാൻ ആഗ്രഹം ഉള്ളവർക്കും ഇത് നല്ലൊരു പ്ലാൻ തന്നെയാണ്. വെറും 7 സെന്റ് സ്ഥലത്ത് 824 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂം കൂടാതെ ഒരു വിശാലമായ ഹാൾ ഒപ്പം കിച്ചൺ എന്നിവയും കൂടി അടങ്ങുന്നതാണ് ഈ വീടിന്റെ പ്ലാൻ. 10 ലക്ഷം രൂപ മാത്രമാണ് വീടിന്റെ ടോട്ടൽ ചെലവ് എന്നതാണ് ശ്രദ്ധേയ കാര്യം.

വീടിന്റെ എലിവേഷൻ വർക്കുകൾ ചെയ്തു വളരെ മോഡേണായി സുന്ദരമായ രീതിയിൽ നിർമ്മിച്ച ഒരു സൂപ്പർ വീടാണിത്.കൂടാതെ ആധുനികയുടെ കരസ്പർശം വീടിനെ ആകർഷകമാക്കിയും മാറ്റുന്നുണ്ട്. ഇനി നമ്മൾ വീടിന്റെ സിറ്റൗട്ടിനെ താങ്ങി നിർത്തുന്നത് മുൻപിലുള്ള രണ്ട് ബലമുള്ള തൂണുകൾ തന്നെയാണ്.യാതൊരുവിധ ആഡംബരങ്ങളും കൂടാതെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഫ്രണ്ട് ഡോർ തന്നെ ഡബിൾ ഡോർ മോഡലായിട്ടാണ് സെറ്റ് ചെയ്ത് ഇവിടെ തന്നെ കൊടുത്തിരിക്കുന്നത് . ഇനി നമ്മൾ വീട് വാതിൽ തുറന്ന് ഉള്ളിൽ കയറുമ്പോൾ ഉള്ളത് വിശാലമായ ഒരു ഹാൾ ആണ്. കറക്ട് ആയി പറഞ്ഞാൽ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഒന്നിച്ചു ചേർത്തുകൊണ്ടാണ് ഹാൾ പൂർണ്ണമായി നിർമ്മിച്ചിരിക്കുന്നത്.

ഇനി ഡൈനിങ് ഏരിയയുടെ കാര്യം ശ്രദ്ധിച്ചാൽ അവിടെ തന്നെ ഒരു വശത്തായി വാഷ് യൂണിറ്റ് നന്നായി സെറ്റാക്കിയിട്ടുണ്ട്.രണ്ട് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത് രണ്ടും ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം കൂടിയാണ് . മനോഹരമായ കളർ കോമ്പിനേഷനുകളാണ് ഈ വീടിന്റെ മുറികളിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിനോട് ചേർന്ന് തന്നെയാണ് കിച്ചൺ കാര്യങ്ങളും ഒരുക്കിയിരിക്കുന്നത് ചെറിയ ഒരു കിച്ചൺ തന്നെയാണ് എങ്കിലും ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ കാണുവാനായി കഴിയും.

അടുക്കള ഭാഗമായി പക്ഷെ സ്റ്റോറേജ് യൂണിറ്റുകൾ ഒന്നും തന്നെ പ്രൊവൈഡ് ചെയ്തിട്ടില്ല എങ്കിലും അതിനുള്ള എല്ലാ സ്ഥലം ഒരുക്കി കൊണ്ട് തന്നെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് എന്നതും നമ്മുക്ക് കാണാൻ കഴിയും. ഇനി വിശാലമായിട്ടുള്ള ഒരു ഇടനാഴിയാണ് നമുക്ക് കാണാനാകുക. നാം അതിലൂടെ കടന്നു കൂടി ചെല്ലുമ്പോൾ വർക്ക് ഏരിയയിൽ എത്തുന്നു. ഏകദേശം ചെറിയൊരു കുടുംബത്തിന് നന്നായി സുന്ദരമായി ജീവിക്കാൻ കഴിയുന്നതാണ് ഈ വീട്. കടം വാങ്ങാതെ ഉള്ള പണം കൊണ്ട് വീട് പണിതു കഴിയാനാണോ ആഗ്രഹം,എങ്കിൽ ഈ വീട് തന്നെ ബെസ്റ്റ് ഓപ്ഷൻ.

Small Budget Home
Comments (0)
Add Comment