Simple Container Home:വീടുകൾ ഇന്ന് പലവിധ വെറൈറ്റികളിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട്. വീട് എന്നുള്ള ആശയവും സങ്കൽപ്പവും എല്ലാം തന്നെ ഓരോ വർഷങ്ങൾ കഴിയും തോറും മാറി കൊണ്ടേ ഇരിക്കുകയാണ്. വീട് എന്നുള്ള ആശയം ഇന്ന് പലവിധ വെറൈറ്റികളായി മാറ്റം വരുമ്പോൾ നമുക്ക് ഇന്ന് ഒരു വെറൈറ്റി വീടിനെ പരിചയപ്പെടാം. ലോ ബഡ്ജറ്റ് വീടുകൾ പലർക്കും ഡിമാൻഡ് ആയി മാറുമ്പോൾ ഒരു വെറൈറ്റി കണ്ടയ്നർ വീടിനെ അറിയാം.ഏഴ് ലക്ഷം രൂപക്ക് പണിത ഒരു സുന്ദരമായ കണ്ടയ്നർ വീട്.
നമുക്ക് പലർക്കും തന്നെ എന്താണ് കണ്ടയ്നർ വീടുകൾ എന്നതും അതുപോലെ എന്താണ് ഇവയുടെ സവിശേഷത എന്നതും അറിയില്ല. കണ്ടെയ്നർ ഹോമുകൾ ഒരു നൂതന ആശയമാണ്, അതിൽ ഒരു ഉരുക്ക് ഘടന, കപ്പൽ ഘടനകൾ, അടിസ്ഥാനപരമായി, ഒരു ലിവിംഗ് സ്പേസ് ആയി പൂർണ്ണമായി രൂപാന്തരപ്പെടുന്നു. ഒരു വീടിൻ്റെ ഒറ്റ നിലയോളം വലിപ്പമുള്ള ഈ കൂറ്റൻ കണ്ടെയ്‌നറുകൾ തന്നെ അടുക്കിവെച്ച് ഒന്നിലധികം നിലകൾ നിർമ്മിക്കുന്നുണ്ട്. ഇവിടെ അത്തരത്തിൽ ഒരു കണ്ടയ്നർ വീട് പരിചയപ്പെടാം. ഈ വീട് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.ഏഴ് ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ ചിലവ്.
- Speciality of Home : Container Home
- Location of home : Banglore
- Total cost of home :7 lakh Rupees
ബാംഗ്ലൂരാണ് ഈ ഒരു വീട് ഉള്ളത്.മനോഹരമായ ഒരു ഡിസൈനിലാണ് ഈ വീടിന്റെ ചുറ്റുപാടും സെറ്റ് ചെയ്തിട്ടുള്ളത്. ഗേറ്റ്, മതിൽ എല്ലാം തന്നെ മനോഹരം.ഒരു ഓപ്പൺ സിറ്റ് ഔട്ട് പോലൊരു ഏരിയയിൽ നിന്നുമാണ് വീട് ആരംഭിക്കുന്നത്. ശേഷം അകത്തേക്ക് കടന്നാൽ ഈ വീടിന്റെ ഭാഗമായി ബെഡ് റൂം, ലിവിങ് റൂം, അടുക്കള, ബാത്ത് റൂം എന്നിവ അടക്കം സെറ്റ് ചെയ്തിട്ടുണ്ട്. ഏറെകുറെ നമുക്ക് ഒരു ഇരുമ്പ് വീട് എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാൻ കഴിയും. ഈ വീടിന്റെ മൊത്തം ഡിസൈൻ കാര്യങ്ങൾ അടക്കം നമുക്ക് ഈ വീഡിയോയിൽ നിന്നും മനസ്സിലാകും. ഈ ഒരു വീട് കൂടുതൽ കാര്യങ്ങൾ അറിയാനും വീടിന്റെ വർക്ക് എങ്ങനെ ഒക്കെ പണം ചിലവാക്കി എന്നറിയാനും വീഡിയോ മുഴുവൻ കാണുക.
- Open Sitout
- Living Area
- Kitchen
- Bedroom
- Bathroom
Also Read :എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം