About Simple Cake Making
ക്രിസ്തുമസ് രാവുകൾ ആഘോഷമാക്കുമ്പോൾ അതിൽ ഏറ്റവും പ്രധാനിയാണ് കേക്ക്. എന്നാൽ വിലയേറിയ കേക്കുകൾ എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. ഇതാ ആ ചോദ്യത്തിന് ഇനി ഉത്തരം. സിംപിൾ ആയി കേക്ക് തയ്യാറാക്കാം.ഓവനോ കുക്കറോ ഒന്നും തന്നെ ആവശ്യമില്ല.വെറും ചീനചട്ടി മാത്രം ഉപയോഗിച്ചൊരു സൂപ്പർ കേക്ക് തയ്യാറാക്കാം.
Ingredients Simple Cake Making
- Egg – 2
- Sunflower Oil – ¼ cup
- Maida / All-purpose flour – 1 cup
- Baking powder – 1 tsp
- Baking soda – ½ tsp
- Milk – 2 tbsp
Learn How to make Simple Cake Making
ചീന ചട്ടി മാത്രം ഉപയോഗിച്ച് കൊണ്ട് ഈ ഒരു കേക്ക് തയ്യാറാക്കാനായി ആദ്യം നമ്മൾ ചെയ്യേണ്ടത് ഒരു ബൗൾ എടുക്കുക. ആദ്യമായി ചെയ്യേണ്ടത് മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര ഈ ഒരു ബൗളിലേക്ക് ചേർക്കുക ശേഷം നമ്മൾ എടുത്തുവെച്ച രണ്ടു മുട്ട ഇതിലേക്ക് ചേർക്കുക. ഒരുപക്ഷെ മുട്ട കഴിക്കാത്ത ആളുകൾ എങ്കിൽ അതിനു പകരം ആര കപ്പ് പുളിയില്ലാത്ത തൈര് അതിലേക്ക് ചേർക്കുക.മുട്ട ഉപയോഗിക്കുന്നവരെങ്കിൽ മുട്ട ചേർക്കാം. കോഴി മുട്ടയോ താറാവ് മുട്ടയൊ എന്താണോ ഇഷ്ടം അതനുസരിച്ചു യൂസ് ചെയ്യാം. ഇവിടെ നമ്മൾ എടുക്കുന്നത് താറാവ് മുട്ടയാണ്. ശേഷം ഇതിലേക്ക് കാൽ കപ്പ് സൺഫ്ളവർ ഓയിൽ ചേർത്ത് കൊണ്ട് ഭംഗിയായി മിക്സ് ചെയ്തു എടുക്കുക.ശേഷമാണു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
അടുത്തതായി നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ ഇതിലേക്ക് ഒരു കപ്പ് മൈദ പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും അര ടീസ്പൂൺ ബേക്കിംഗ് സോഡയും ആവശ്യം അനുസരിച്ചു 2 നുള്ള് ഉപ്പ്, ഏലക്ക പൊടി എന്നിവ അരിപ്പ ഉപയോഗിച്ചു കൊണ്ട് അരിച്ചു എടുത്തു ചേർക്കുക. അതിനു ശേഷമാണു എല്ലാം കൂടി മിക്സാക്കി എടുക്കേണ്ടത്. ഇതാ സ്വാദിഷ്ടമായ ഒരു സ്പെഷ്യൽ കേക്ക് റെഡി. ചീനചട്ടി മാത്രം മതി നിങ്ങൾക്കും ഇത് പോലെ വീട്ടിൽ കേക്ക് തയ്യാറാക്കാം.
Also Read :വീട്ടിലെ ബാക്കിവന്ന ചോറുകൊണ്ട് റൊട്ടി തയ്യാറാക്കാം