സീരിയൽ സംവിധായകൻ ആ​ദിത്യനെ അവസാനമായി ഒരുനോക്ക് കാണാനായി സീരിയൽ താരങ്ങൾ; താരത്തിന്റെ വേർപാട് സഹിക്കാൻ വയ്യാതെ താരത്തിന്റെ കുടുംബം

Santhwanam Serial Director Adithyan Passes Away

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും പ്രേക്ഷകരും. . താരത്തിന്റെ വിനിയോഗം സഹിക്കാൻ വയ്യാതെ കുടുംബവും സീരിയൽ മേഖലയും. നിരവധി സീരിയൽ താരങ്ങൾ ഒരു നോക്ക് കാണാനും വിഷമത്തിൽ ചേരാനും വന്നിരിക്കുന്നത്. ഒരു കുടുംബത്തിന്റ ഏക തണലായി നിൽക്കുന്ന ആദിത്യൻ ഇനി ഇല്ല എന്ന് ഉൾകൊള്ളാൻ പറ്റാതെ കുടുംബം.പതിവ് മലയാളം സീരിയലുകള്‍ പോലെ അവിഹിതവും അമ്മായിയമ്മ പോരും ഒന്നും ഇല്ലാത്തതിനാലാണ് പ്രേക്ഷകര്‍ സാന്ത്വനം സീരിയല്‍ ഇഷ്ടപ്പെട്ടത്.

ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ, എല്ലാ തലമുറയില്‍ പെട്ടവരും ഒരുപോലെ ആസ്വദിച്ചിരുന്ന സീരിയല്‍ ആയിരുന്നു സാന്ത്വനം.എന്നാല്‍ ഇപ്പോള്‍ കുറച്ചു കാലങ്ങളായി സാന്ത്വനം വീട്ടുകാര്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ്. കഥയില്‍ നിന്നൊരു മാറ്റം വന്ന് പഴയ സന്തോഷത്തിനും കളിചിരിക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അതിനിടയിലാണ് സംവിധായകന്റെ മരണം.കുറച്ചു കാലങ്ങളായി, കഥ പോര, ഈ രീതി മാറ്റി പിടിക്കൂ, സംവിധായകനെ മാറ്റൂ എന്നൊക്കെ പറഞ്ഞ് പ്രമോ വീഡിയോയ്ക്ക് താഴെ സ്ഥിരം കമന്റുകള്‍ വരാറുണ്ടായിരുന്നു.

തമാശയ്ക്കാണെങ്കിലും സീരിയലിലെ കളിയാക്കിയുള്ള മെസേജുകള്‍ കുറച്ചൊന്നുമല്ല കമന്റ് ബോക്‌സില്‍ വരുന്നത്. എന്നാല്‍ ഇന്ന് പ്രമോ വീഡിയോയ്ക്ക് താഴെ വളരെ ഇമോഷണലായ കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. സംവിധായകനെ മാറ്റൂ, സീരിയല്‍ നിര്‍ത്തൂ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോള്‍ സംവിധായകന്‍ മരിച്ചില്ലേ എന്നാണ് ചില കമന്റ്സാന്ത്വനം മാത്രമല്ല, അതിന് മുന്‍പ് കേരളക്കര ഏറ്റെടുത്ത വാനമ്പാടി എന്ന സീരിയലിന്റെ സംവിധായകനും ആദിത്യനാണ്. ആകാശദൂത്, അമ്മ എന്നിങ്ങനെ ആദിത്യന്‍ സംവിധാനം ചെയ്ത മറ്റ് പരമ്പരകളും പ്രേക്ഷകര്‍ സ്വീകരിച്ചതും വിജയം നേടിയതുമാണ്. Santhwanam Serial Director Adithyan Passes Away. Variety Media Live .

Read More : നടി ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ അന്തരിച്ചു; വളരെ വിഷമത്തിൽ വാർത്ത അറിയിച്ച് ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ്

EntertainmentSanthwanam Serial Director Adithyan Passes AwaySerial Director Adithyan Passes Away
Comments (0)
Add Comment