Sajan Palluruthy Life Story
ഇന്ത്യയിലെ കേരളത്തിലെ കൊച്ചി നഗരത്തിലെ ഒരു പ്രദേശമാണ് പള്ളുരുത്തി. പള്ളുരുത്തി, പടിഞ്ഞാറ് കൊച്ചി വൻകരയിലേക്ക് കിടക്കുന്ന പടിഞ്ഞാറൻ കൊച്ചിയുടെ ഒരു ഭാഗമാണ് . തോപ്പുംപടി , പെരുമ്പടപ്പ് , ഇടക്കൊച്ചി , മുണ്ടംവേലി , കുമ്പളങ്ങി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പള്ളുരുത്തി . ക്ഷേത്രങ്ങൾ , പ്രകൃതിദൃശ്യങ്ങൾ, കായൽ, താമരക്കുളം എന്നിവയ്ക്ക് ഈ സ്ഥലം പ്രശസ്തമാണ് . എല്ലാ വർഷവും മലയാള മാസമായ ധനുവിൽ പള്ളുരുത്തിയിൽ പുലവാണിഭം എന്ന പേരിൽ ഒരു ചരിത്ര വ്യാപാര മേള നടക്കുന്നു .
ക്യാമറക്ക് മുന്നിൽ ചിരി വിടർത്തി നിൽക്കുന്ന സാജന്റെ മുഖം ജീവിതത്തിൽ വിതുമ്പലായിരുന്നു. അമ്മയുടെ അസുഖവും മര ണവും സാജനെയും സാജന്റെ കുടുംബത്തെയും നടുക്കി. അമ്മയുടെ അസുഖവും കുടുംബത്തിന്റെ ബാധ്യതയും നടുത്തൂണായ സാജന്റെ ചുമലിലേറ്റിയപ്പോൾ താൻ കെട്ടിപണിതെടുത്ത കരിയറിൽ നിന്ന് ഒമ്പത് വർഷത്തോളക്കാലം തനിക്ക് മാറിനിൽ ക്കേണ്ടി വന്നു. ഭിന്നശേഷിക്കാരനായ അനിയനെയും അച്ഛനെയും തന്റെ കൈകളിലേൽപ്പിച്ചായിരുന്നു അമ്മയുടെ മരണം.
അതിനു ശേഷം തന്നിക്ക് തന്റെ ലക്ഷ്യത്തിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വന്നത് വേധന തന്നെയായിരുന്നെങ്കിലും തന്റെ കുടുംബവും കൂടപ്പിറപ്പും തന്നെയായിരുന്നു സാജൻ പ്രിയപ്പെട്ടത്. അമ്മ മരി ച്ചതോടെ അച്ഛൻ സുഖമില്ലാതാവുകയും പിന്നെ അച്ഛന്റെ വേർപ്പാടും തനിക്ക് വേധന തന്നെയാണ്. സ്വന്തം മക്കളെ പോലെ പ്രിയപ്പെട്ടതാണ് സാജൻ തന്റെ അനുജൻ. താൻ പല ഷൂട്ടിംഗ് തിരക്കിലാകുമ്പോഴും സാജന്റെ ഭാര്യയാണ് അനുജനെ പരിചരിക്കുന്നത്. അത് തന്നെയാണ് സാജൻ തന്റെ ലക്ഷ്യങ്ങൾ കൈവിടാതെ നിലനിർത്താൻ കഴിയുന്ന ആത്മവിശ്വാസവും. സാജന്റെ ജീവിതവും സാഹചര്യങ്ങളും എന്നും ആളുകൾക്ക് പ്രചോദനം തന്നെയാണ്. Sajan Palluruthy Life Story .