About Restaurant Style Chicken Mughlai Recipe :
ചിക്കൻ വിഭവങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. പുതിയ വിഭവങ്ങൾ രുചിച്ച് നോക്കാൻ ഇഷ്ടമുള്ള മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ഒന്നാണ് ചിക്കൻ മുഗളായി. റെസ്റ്റോറന്റിൽ കിട്ടുന്ന ചിക്കൻ മുഗളായി അതേ രുചിയിൽ നിങ്ങളുടെ അടുക്കളയിൽ തന്നെ തയ്യാറാക്കാൻ സാധിച്ചാലോ? എങ്ങനെ എന്നല്ലേ? അതിന് നിങ്ങളെ സഹായിക്കുന്ന ഒരു വീഡിയോ ആണ് താഴെ കാണുന്നത്. ഇതിന് വേണ്ടുന്ന ചേരുവകളും അളവും എല്ലാം വീഡിയോയിൽ വിശദമായി തന്നെ കാണിക്കുന്നുണ്ട്.
Ingredients :
- ഒരു കിലോ ചിക്കൻ
- മഞ്ഞൾപ്പൊടി
- കുരുമുളക് പൊടി
- മല്ലിപ്പൊടി
- ഗരം മസാല
- ചെറിയ ജീരകം പൊടിച്ചത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- തക്കാളി
- പച്ചമുളക്
- കസൂരി മേത്തി
- മല്ലിയില
- ഉപ്പ്
- 25 അണ്ടിപരിപ്പ്
- ഏലയ്ക്ക
- കറുവപട്ട
- ഗ്രാമ്പൂ
- തക്കോലം
- എണ്ണ
- നെയ്യ്
- സവാള
Learn How to make Restaurant Style Chicken Mughlai Recipe :
ആദ്യം തന്നെ ഒരു കിലോ ചിക്കൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചെടുക്കണം. ഇതിനെ അര മണിക്കൂർ മാറ്റി വയ്ക്കണം. ഇത്രയും സമയം തന്നെ 25 അണ്ടിപരിപ്പ് വെള്ളത്തിൽ കുതിർത്തു വച്ചിട്ട് അരച്ചെടുക്കണം. ഒരു പാനിൽ എണ്ണയും നെയ്യും ചൂടാക്കിയിട്ട് ഇതിലേക്ക് ഏലയ്ക്കയും പട്ടയും ഗ്രാമ്പുവും തക്കോലവും എന്നിവ ചേർക്കുക. നാല് സവാള നേർത്ത് അരിഞ്ഞിട്ട് ഇതിലേക്ക് ചേർത്ത് വഴറ്റിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് കൂടി ചേർക്കണം.
ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് വഴറ്റിയിട്ട് അടച്ചു വച്ചു വേവിക്കണം. ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, ചെറിയ ജീരകം പൊടിച്ചത്, മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റണം. ഇതിലേക്ക് ഒരു തക്കാളി അരച്ചു ചേർക്കണം. ഇതിനെ മൂടി വച്ച് വേവിച്ചിട്ട് എണ്ണ തെളിയുമ്പോൾ അണ്ടിപ്പരിപ്പ് അരച്ചതും തൈരും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് ഒന്നര കപ്പ് ചൂട് വെള്ളം ചേർത്ത് തിളപ്പിച്ചതിന് ശേഷം രണ്ടോ മൂന്നോ പച്ചമുളകും കൂടി ചേർക്കണം. അവസാനമായി അല്പം കസൂരി മേത്തിയും മല്ലിയിലയും കൂടി ചേർത്താൽ അടിപൊളി ചിക്കൻ മുഗളായി തയ്യാർ.
Read Also :