റെസ്റ്റോറന്റ് സ്റ്റൈലിൽ കടലപരിപ്പ് കറി തയ്യാറാക്കാം

About Restaurant Chana Dal Fry Recipe :

ചപ്പാത്തിക്കും ദോശക്കും നെയ്‌ച്ചോറിനും പറ്റിയ സൂപ്പർ കോമ്പോ ആണ് കടല പരിപ്പ് കറി. എന്നാൽ നമുക്കതൊന്ന് ട്രൈ ചെയ്തു നോക്കിയാലോ.

Ingredients :

  • മുക്കാൽ കപ്പ് കടലപരിപ്പ്
  • എണ്ണ
  • കറുവപട്ട ഇല ഗ്രാമ്പു
  • സവാള
  • ഉപ്പ് ആവശ്യത്തിന്
  • ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • കുറച്ച് കറിവേപ്പില
  • രണ്ട് പച്ചമുളക് അരിഞ്ഞത്
  • മല്ലിയില
  • കാൽ ടീസ്പൂൺ മഞ്ഞൾ പൊടി
  • ഒന്നര ടേബിൾ സ്പൂൺ കാശ്മീരിചില്ലി പൗഡർ
  • ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി
  • കാൽ ടീസ്പൂൺ ജീരകം
  • മുളക്പൊടി
  • കായംപൊടി
Restaurant Chana Dal Fry Recipe

Learn How to make Restaurant Chana Dal Fry Recipe :

അതിനായി ആദ്യം മുക്കാൽ കപ്പ് കടല പരിപ്പ് അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.കുതിർന്നതിന് ശേഷം കുക്കറിലേക്ക് ഇട്ട് വേവാൻ ആവശ്യമായ വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കാൻ വെക്കുക.3 വിസിൽ വന്നതിന് ശേഷം ഓഫ്‌ ചെയ്യുക. ഇനി ഗ്രേവി തയ്യാറാക്കാൻ വേണ്ടി ഒരു പാൻ വെച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് ഒരു പട്ട ഇലയും ഗ്രാമ്പുവും ഇട്ട് വഴറ്റുക. ഇതിലേക്ക് രണ്ട് മീഡിയം സൈസ് സവാള അരിഞ്ഞതും ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.വഴന്ന് വന്നതിന് ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.അടുത്തതായി ഇതിലേക്ക് മിക്സിയിൽ നന്നായി അടിച്ചെടുത്ത തക്കാളി ചേർക്കുക.

ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടേബിൾ സ്പൂൺ കാശ്മീരിചില്ലി പൗഡർ, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. അടുത്തതായി വേവിച്ചു വെച്ച കടലപ്പരിപ്പ് കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ഇത് പാകത്തിന് തിക്ക് ആയാൽ രണ്ട് പച്ചമുളക് അരിഞ്ഞതും, മല്ലിയിലയും ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യുക. ഇതിലേക്ക് താളിച്ചത് ചേർക്കാൻ വേണ്ടി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.ശേഷം കാൽ ടീസ്പൂൺ ജീരകം,മുളക്പൊടി, കായംപൊടി എന്നിവ ചേർത്ത് താളിപ്പ് കറിയിലേക്ക് ചേർത്ത് ഇളക്കുക. ടേസ്റ്റി പരിപ്പ് കറി റെഡി.

Read Also :

പൂപോലെ മൃദുലമായ പാലപ്പം

നല്ല മൊരിഞ്ഞ ഗോതമ്പ് ദോശ റെസിപ്പി

Restaurant Chana Dal Fry Recipe
Comments (0)
Add Comment