About potato curry Recipe
പൂരിക്കും ചപ്പാത്തിക്കും പറ്റിയ സ്വദിഷ്ടമായ ഉരുളകിഴങ്ങ് കറി തയ്യാറാക്കിയാലോ? പൂരിക്ക് ഏറ്റവും കൂടുതൽ കോംബിനേഷൻ ഉള്ള കറിയാണ് ബാജി കറി .എന്നാൽ നമുക്ക് പെട്ടെന്ന് തയ്യാറാക്കി നോക്കിയാലോ.
Ingredients
- ഉരുളക്കിഴങ്ങ് – 2
- ഉള്ളി – 2
- പച്ചമുളക് -2
- ഇഞ്ചി – 1 കഷണം
- വെളുത്തുള്ളി – 8
- എണ്ണ – 1 ടീസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- ചനഡൽ -1 ടീസ്പൂൺ
- പയർ മാവ് – 1 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ്
Learn How To Make potato curry Recipe
അതിനായി ആദ്യം ഒരു കടായി വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ഒരു ടീ സ്പൂൺ കടല പരിപ്പ്, ഒരു ടീ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,രണ്ട് പച്ച മുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് രണ്ട് സവാള അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ശേഷം രണ്ട് മീഡിയം സൈസിൽ ഉള്ള ഉരുള കിഴങ്ങ്, ചെറുതായി കട്ട് ചെയ്തതും കാൽ ടീ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റുക . ഇതിലേക്ക് നല്ല ചൂടു വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കാൻ വെക്കുക. ഉരുള കിഴങ്ങ് വെന്തതിന് ശേഷം കുറച്ച് ഉടക്കുക.അടുത്തത് ആയി കടല മാവ് ചൂടു വെള്ളത്തിൽ കട്ട ഇല്ലാതെ കലക്കിയതും കറിയിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.
ഇതിൽ ആവശ്യത്തിന് ഉപ്പ് വേണമെങ്കിൽ ചേർത്ത് നന്നായി ഇളക്കുക. ശേഷം രണ്ട് മിനിറ്റ് തിളപ്പിച്ചതിന് ശേഷം വാങ്ങി വെക്കുക.ശേഷം പൂരിയുടെ കൂടെ സെർവ് ചെയ്യാം.അപ്പോൾ നമ്മുടെ ടേസ്റ്റി ബാജി റെഡി