Popular Low Budjet home details:സാധാരണക്കാരൻ മുതൽ പണവും സമ്പാദ്യംവും ഉള്ളവർ വരെ ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നന്ന് സ്വന്തമായി ഒരു വീട്. വീട് എന്നത് ഇന്നും പലരും ഉള്ളിന്റെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു വലിയ ഡ്രീം തന്നെയാണ്. വീട് നിർമ്മാണ രീതികൾ ഇന്ന് ഈ ആധുനിക കാലത്ത് വളരെ അധികം മാറി മാറി വരികയാണ്. വീട് സംബന്ധിച്ച വ്യത്യസ്ത ആശയങ്ങൾ അടക്കം ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആയി മാറാറുണ്ട്.
പലവിധ ഐഡിയകളിൽ വീട് പണിയാൻ നോക്കുന്നവരുണ്ട്. തനത് കേരളീയ ശൈലിയിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവരും മോഡേൺ സ്റ്റൈലിൽ ഭവനം നിർമിക്കാൻ ഉദ്ദേശിക്കുന്നവരും ധാരാളമാണ്. നമുക്ക് ഇന്ന് ഏറെ പ്രചാരം നേടുന്ന അത്തരം ഒരു വെറൈറ്റി ലോ ബഡ്ജറ്റ് വീടിന്റെ വിശേഷങ്ങളും വീടിന്റെ മനോഹരമായ ഉൾ കാഴ്ചകൾ അടക്കം കാണാം.
- House owner: Mr.Muneer & Mrs. Shebila Sherin
- Location:
- Plot Area : 5 cent
- Residential area: 950 sqft
വെറും 5 സെന്റ് സ്ഥലത്ത് നിർമ്മിച്ചതായ 920 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ വരുന്നതാണ് ഈ ഒരു വീട്. ആകെ മൊത്തം ഈ വീടിന് ചിലവായ തുകയാണ് എല്ലാവരെയും തന്നെ ആകർഷിക്കുന്നത്.9.72 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിത ഈ ഭവനം എല്ലാവിധ സൗകര്യങ്ങളാലും അനുഗ്രഹീതമാണ്.ഈ വീടിന്റെ മനോഹര ലുക്ക് മറ്റുള്ള ലോ ബഡ്ജറ്റ് വീടുകളിൽ നിന്നും തന്നെ ഇതിനെ ഏറെ വ്യത്യസ്തമാക്കുമ്പോൾ ഈ വീടിന്റെ ഓരോ സവിശേഷതകളായി നമുക്ക് നോക്കാം. ഓപ്പൺ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്.
ശേഷം ഈ വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു അത്ഭുത ലോകം തന്നെയാണ്.ഉള്ളിലേക്ക് കടന്നാൽ കാണുന്നത് ആദ്യം ലിവിങ് കം ഡൈനിംഗ് ഏരിയ ഉൾപ്പെടുന്ന ഹാളാണ്. ഹാൾ വിശാലമാണ്. കൂടാതെ ഇവിടെ തന്നെയാണ് മോഡേൺ സ്റ്റൈലിലെ വാഷ് ബേസ് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സ്റ്റെയർ കേസ് കൂടി ഇവിടെ പണിതിട്ടുണ്ട്.ഈ വീടിന് ആകെ രണ്ട് സുന്ദരവും വിശാലമായ വിസ്ത്രീതിയിലുമുള്ളതായ ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും നല്ല വലുപ്പത്തിൽ പണിഞ്ഞിട്ടുണ്ട്. ഒപ്പം അറ്റാച്ഡ് ബാത്ത് റൂമും ഈ വീടിന്റെ ക്വാളിറ്റി വർധിപ്പിക്കുന്നുണ്ട്. വീടിന്റെ അടുക്കള വിശാലവും എല്ലാവിധ സുരക്ഷിതവും ഒപ്പം എല്ലാം സൂക്ഷിക്കാൻ സ്പേസ് ഉള്ള പാകത്തിലുമാണ് പണിഞ്ഞിട്ടുള്ളത്. അടുക്കള കൂടാതെ ഒരു വർക്ക് ഏരിയയും വീടിനുണ്ട്. ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് സംബന്ധിച്ച മുഴുവൻ കാഴ്ചകളും വീഡിയോ വഴി കാണാം.