About Perfect Kerala cabbage thoran
തോരൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. എങ്കിൽ നമുക്കൊരു വെറൈറ്റി തോരൻ ഇന്ന് തയ്യാറാക്കുവാനായി പഠിച്ചല്ലോ. തോരനിൽ തന്നെ പലവിധ വെറൈറ്റി പരീക്ഷിക്കാൻ ഇഷ്ടപെടുന്ന കൂട്ടർക്ക് തീർച്ചയായും ഇത് ഇഷ്ടമാകും. മറ്റൊന്നുമല്ല ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് തനത് കേരള സ്റ്റൈലിൽ ഒരു കാബേജ് തോരനാണ്.
Perfect Kerala cabbage thoran
- കാബേജ്
- സവാള
- തേങ് ചെരകിയത്: 1.5 കപ്പ്
- പച്ചമുളക്: 5-6 കഷ്ണം
- മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
- കടുക്: 1 ടീസ്പൂൺ
- കറിവേപ്പില: ഒരു തണ്ട്
- ഉപ്പ്: 1/2 Tsp
- വെളിച്ചെണ്ണ: 5 Tbsp
Learn How To Make Simple Payar Thoran
ആദ്യമേ ചെയ്യേണ്ടത് നന്നായി കാബേജ് എടുത്തത് വളരെ ഏറെ കനംകൊറച്ച് കൊണ്ട് അരിയുക. ശേഷം നമ്മൾ കൈകൊണ്ട് തേങ്ങയും കാബേജും മഞ്ഞൾപ്പൊടി, ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, 2 ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ എന്നിവയെല്ലാം തന്നെ ചേർത്ത് കൊണ്ട് വളരെ നന്നായി മിക്സ് ചെയ്യുക. ശേഷം നമുക്ക് അതിനെ 5 മിനിറ്റ് സമയത്തോളം വിശ്രമിക്കാനായി തന്നെ അനുവദിക്കാം.
നമ്മൾ ഇനിയാണ് ഒരു പാനിൽ 3 ടേബിൾ സ്പൂൺ അളവിൽ എണ്ണയെ നന്നായിട്ട് തന്നെ ചൂടാക്കി കൊണ്ട് കടുക് ഇട്ടു കൊടുക്കേണ്ടത്. ഇനി ഇതിലെ കടുക് എല്ലാം പൊട്ടിയതിനും ശേഷം കറിവേപ്പിലയും ഒപ്പം ചുവന്ന മുളകും ചേർത്ത് നന്നായി തന്നെ വഴറ്റിയെടുക്കുകഇനിയാണ് കാബേജ് മിശ്രിതം ചേർത്ത് അൽപ്പം തീയിൽ 5 മിനിറ്റ് നേരത്തൊളം ഫ്രൈ ചെയ്യേണ്ടത് . ഇതാ നിങ്ങൾ മുൻപിൽ കണ്ടാൽ തന്നെ ആരും ടേസ്റ്റ് ചെയ്ത് കൂടി നോക്കുന്നതായ കിടിലം രുചിയുള്ള കാബേജ് തോരൻ റെഡി.Video Credit: CURRY with AMMA
Also Read :കുട്ടികൾക്കുണ്ടാക്കി കൊടുക്കാം പച്ചപയർ തോരൻ
ഞൊടിയിടയിൽ ഒരു മത്തങ്ങ എരിശ്ശേരി ആയാലോ? ഇതാ രുചിയൂറും റെസിപ്പി