About Onion Tomato Chutney Recipe :
വീട്ടിൽ നിങ്ങൾ തയ്യാറാക്കുന്ന പ്രഭാത ഭക്ഷണങ്ങൾക്കു ഒപ്പം രുചിയേറും ചമ്മന്തി തയ്യാറാക്കിയാലോ.ഇഡ്ഡലിക്കും ദോശയ്ക്കും ചോറിനും ഒപ്പം ഒരേ രീതിയിൽ തന്നെ നമുക്ക് കഴിക്കാവുന്നതായ ഒരു ടേസ്റ്റി കിടിലൻ ചമ്മന്തി റെഡിയാക്കാം.ഇതിന്റെ രുചി അറിഞ്ഞാൽ തീർച്ചയായും നമ്മൾ വീട്ടിൽ പല തവണ ഇത് പരീക്ഷിക്കും.നമ്മൾ മലയാളികളെ സംബന്ധിച്ചു ചമ്മന്തി ഒരു വികാരവുമാണ്. വീട്ടിലെ ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ തന്നെ ചമ്മന്തി അതും വെറൈറ്റി തരത്തിൽ ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാം.
പക്ഷെ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് അതിലെ രുചികളിലും അനവധി ടൈപ്പ് വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്.അതാണ് ടേസ്റ്റി ചമ്മന്തി രഹസ്യവും.നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് വിവിധ തരത്തിലെ പലഹാരങ്ങളോടൊപ്പവും കൂടാതെ ചോറിനോടൊപ്പവും നല്ല രുചിയിൽ തന്നെ കഴിക്കാവുന്ന ഒരു ടേസ്റ്റി കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി ഇപ്പോൾ മനസ്സിലാക്കാം.ഉറപ്പുണ്ട് ഈ ടേസ്റ്റി ചമ്മന്തി വീട്ടമ്മമാർക്കും ഏറെ ഇഷ്ടമാകും.
Ingredients :
- ഒരു സവാള
- ഒരു ചെറിയ കഷണം ഇഞ്ചി
- വെളുത്തുള്ളി 2 or 3
- അൽപ്പം മല്ലിയില
- ഒരു ചെറിയ ഉണ്ട പുളി
- ഒരു തക്കാളി
- മുളകുപൊടി
- ഉപ്പ്
- എണ്ണ
Learn How to make Onion Tomato Chutney Recipe :
ആദ്യമായി നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ അടി നല്ല കട്ടിയുള്ള ഒരു പാത്രം അടുപ്പത്തു വെക്കുക. ശേഷം അത് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷമാണു നമ്മൾ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി കൊടുക്കേണ്ടത്. ശേഷമാണു നമ്മൾ നേരത്തെ എടുത്തുവെച്ച തക്കാളി കൂടി അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ശേഷം വേവുന്നത് അനുസരിച്ചു നല്ലപോലെ ആവശ്യ അനുസരണം ഉപ്പ്, മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക. പുളി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാൻ മറക്കരുത്.
രണ്ടു മിനിറ്റിൽ അധികം ചൂടാക്കി തീ ഓഫാക്കി തണുക്കാനായി മാറ്റി വെക്കാവുന്നതാണ്. അതിനു ശേഷമാണു ചമ്മന്തിയുടെ കൂട്ട് മിക്സി ജാറിലേക്ക് ഇട്ട് കൊടുത്തു പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കേണ്ടത്. ഇതാ നമ്മൾ കാത്തിരുന്ന ടേസ്റ്റി ചമ്മന്തി റെഡി. വെള്ളം യൂസ് ചെയ്യാത്തത് കൊണ്ട് ദിവസം മുഴുവൻ ഈ ചമ്മന്തി കേടാകാതെ ഉപയോഗിക്കുവാനായി കഴിയും. വിശദമായി ഈ ചമ്മന്തി തയ്യാറാക്കുന്ന രീതികൾ അറിയുവാനായി വീഡിയോ കാണുക. വീഡിയോ മുഴുവൻ കാണാൻ മറക്കരുതേ
Read Also :