About Moru Rasam Recipe :
കാണാൻ മോരുകറിയുടെ പോലെ ആണെങ്കിലും മണവും രുചിയും രസത്തിനോട് സാമ്യമുള്ള ഒരു വിഭവമാണ് മോര് രസം. ചോറിനൊപ്പം കഴിക്കാൻ ഈ കറി മാത്രം മതി. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കിയാലോ..??
Ingredients :
- Cocanut oil
- Fenugreek
- Musturd seed
- Ginger, garlic paste
- Curryleaves
- Tomato
- Turmeric powder
- Chillipowder
- Coriander powder
- Pepper&cumin crushed
- Asefetadia
- Buttermilk
- Water
- Salt
Learn How to make Moru Rasam Recipe :
അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കാൻ വയ്ക്കുക. ചൂടായ ചട്ടിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ കാൽ ടീസ്പൂൺ ഉലുവയും അര ടീസ്പൂൺ കടുകും ഇട്ടു കൊടുക്കാം. കടുക് എല്ലാം ഒന്ന് പൊട്ടി വരുമ്പോൾ നമുക്ക് രണ്ടു-മൂന്ന് വറ്റൽമുളക് ഇട്ടുകൊടുക്കാം. ശേഷം ഒന്നര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കാം. ഇതിൻറെ പച്ചമണം എല്ലാം മാറി വരുന്നതുവരെ ഒന്ന് വഴറ്റി എടുക്കാം.
ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളക്, അര ടേബിൾസ്പൂൺ നല്ല ജീരകം എന്നിവ ക്രഷ് ചെയ്തത് ഇട്ടുകൊടുക്കാം. ഇത് ചേർത്ത് നന്നായി ഒന്ന് വഴറ്റിയ ശേഷം ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് ഇളക്കാം. ഇതിലേയ്ക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് തക്കാളി ഒന്ന് ഉടഞ്ഞ് വരുന്നതുവരെ അടച്ചുവെച്ച് വേവിക്കാം. തക്കാളി നന്നായി ഉടഞ്ഞു വന്നശേഷം കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി,
ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഈ പൊടികളുടെ എല്ലാം പച്ചമണം മാറുന്നതുവരെ വഴറ്റി കൊടുക്കാം. ശേഷം അര ടീസ്പൂൺ കായപ്പൊടി കൂടെ ചേർത്ത് മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കണം. അതിനായി വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം കുറച്ചു നേരം തീ ഓഫ് ചെയ്ത് തണുപ്പിക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള മോര് ചേർത്തു കൊടുക്കാം. ശേഷം കറിക്ക് എത്രത്തോളം കട്ടി വേണം എന്നുള്ളതിന് അനുസരിച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്യാം.ഇത്രയും ആയിക്കഴിഞ്ഞാൽ നമ്മുടെ ഈസി ആയിട്ടുള്ള മോര് രസം റെഡി.
Read Also :