1200 സ്ക്വയർ ഫീറ്റിൽ അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച 17 ലക്ഷം രൂപയുടെ വീട് | Modern 17 Lakhs Home

Modern 17 Lakhs Home:അഞ്ച് സെന്റ് സ്ഥലത്ത് 1200 സ്ക്വയർ ഫീറ്റിൽ പണിത 17 ലക്ഷം രൂപയുടെ ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങൾ കണ്ടു നോക്കാം. രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. മോഡേൺ ഡിസൈനിലാണ് വീട് പണിതിരിക്കുന്നത്. മോഡേൺ ആണെലും വളരെ ചിലവ് ചുരുക്കിയാണ് വീടിന്റെ പണി കഴിപ്പിച്ചത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിട്ടുള്ളത്.

സിറ്റ്ഔട്ടിൽ കാണുന്ന ആകർഷകരമായ കളർ കോമ്പിനേഷനുകളാണ് ആരെയും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു പോകുന്നത്. പച്ച നിറമാണ് സിറ്റ്ഔട്ടിന്റെ ഉള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരുപാട് സ്പേസ് കളയാതെ എന്നാൽ ആവശ്യത്തിനു മാത്രം സ്പേസ് കൊടുത്താണ് സിറ്റ്ഔട്ടിന്റെ പണിതിരിക്കുന്നത്. ഇരുവശങ്ങളായി ഇരിപ്പിടത്തിനു രണ്ട് കസേരകൾ നൽകിരിക്കുന്നത് കാണാം.

ആരും കൊതിച്ചു പോകുന്ന രീതിയുള്ള ഡിസൈനുകൾ പുറം കാഴ്ചയിൽ ചെയ്തിട്ടുണ്ടെങ്കിൽ ഇന്റീരിയർ അതിഗംഭീരമായിട്ട് തന്നെയായിരിക്കും ഒരുക്കിട്ടുണ്ടാവുക. ഒരു ഡിസൈനറുടെ ഒരുപാട് ഐഡിയാസ് വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണാം. കാണുമ്പോൾ നല്ല ചിലവ് വരുമെങ്കിലും വളരെ ചിലവ് കുറച്ചാണ് ഈ ഡിസൈനുകൾ മുഴുവൻ ചെയ്തിരിക്കുന്നത് എന്നതാണ് മറ്റൊരു സത്യം. വീടിന്റെ വലത് വശത്തായിട്ടാണ് ലിവിങ് ഹാൾ വരുന്നത്.

ഉടമസ്ഥന്റെ നിർദേശ പ്രകാരം ഡിസൈൻ ചെയ്തെടുത്ത സോഫകളും സെറ്റികളുമാണ് കാണാൻ കഴിയുന്നത്. ചിലവ് ചുരുങ്ങിയ കാർപെറ്റ് ഫ്ലോറിൽ വിരിച്ചിട്ടുണ്ട്. ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ വളരെ ഹൈറ്റ് കുറഞ്ഞ രീതിയാണ് അനുഭവപ്പെടുന്നത്. ചിലവ് ചുരുക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ഡിസൈൻ തിരഞ്ഞെടുത്തത്. വീട്ടിലെ മറ്റ് കാഴ്ച്ചകൾ കാണാൻ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക.

Also Read :8 ലക്ഷത്തിന്റെ കിടിലൻ വീട്

1235 സ്ക്വയർ ഫീറ്റിൽ 19 ലക്ഷം രൂപക്ക് 3 ബെഡ് റൂം വീട്; കുറഞ്ഞ ചിലവിലെ ആ വലിയ വീട് ഇതാണ്

17 Lakhs Homehomemodern home
Comments (0)
Add Comment