About Mathi Vattichathu Recipe :
നല്ല കിടിലൻ മത്തി വറ്റിച്ചത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ എന്തെങ്കിലും വേണോ!! ടേസ്റ്റി ആയ , എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി മത്തി വറ്റിച്ചതിൻ്റെ കൂട്ട് പരിചയപ്പെട്ടാലോ!!
Ingredients :
- 750 g മത്തി
- പത്ത് ചെറിയ ഉള്ളി
- ഒരു വലിയ തക്കാളി
- 2 ടേബിൾസ്പൂൺ കുരുമുളക്
- വെളിച്ചെണ്ണ
- അഞ്ച് വെളുത്തുള്ളിയുടെ അല്ലി
- ഒരു ടീസ്പൂൺ മഞ്ഞൾ പൊടി
- ഒരു ടീസ്പൂൺ മല്ലി പൊടി
- 3 പച്ചമുളക് നീളത്തിൽ അരിഞ്ഞത്
- 5 തണ്ട് കറിവേപ്പില
- ആവശ്യത്തിന് ഉപ്പ്
Learn How to make Mathi Vattichathu Recipe :
അതിനായി ആദ്യം തന്നെ 750 g മത്തി വൃത്തി ആക്കി എടുക്കുക. ശേഷം പത്ത് ചെറിയ ഉള്ളി, ഒരു വലിയ തക്കാളി, 2 ടേബിൾസ്പൂൺ കുരുമുളക് എന്നിവ മിക്സിയിൽ നന്നായി അരച്ച് മാറ്റി വെക്കുക. ശേഷം ഒരു മൺ ചട്ടി അടുപ്പത്ത് വച്ച് നന്നായി ചൂടാക്കുക. ചൂടായ ചട്ടിയിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാവുമ്പോൾ അതിലേക്ക് 1 ടീസ്പൂൺ ഉലുവ, ഒരു വലിയ കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞത്, അഞ്ച് വെളുത്തുള്ളിയുടെ അല്ലി എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇത് ഒരു ഗോൾഡൺ നിറമാകുമ്പോൾ നേരത്തേ തയ്യാറാക്കിയ മസാല ചേർത്ത് 2 മിനുട്ട് നന്നായി വഴറ്റി എടുക്കുക.
ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലി പൊടി,3 പച്ചമുളക് നീളത്തിൽ അരിഞ്ഞത് 5 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വാളൻ പുളി പിഴിഞ്ഞ് ചേർത്ത് കൊടുക്കുക. പിന്നീട് 3 കപ്പ് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.ഇത് ഒന്ന് തിളച്ചു വരുമ്പോൾ വൃത്തി ആക്കി വച്ചിരിക്കുന്ന മത്തി ഇതിലേക്ക് ഇട്ട് കൊടുക്കാം . ശേഷം ഒരു 15 മിനുട്ട് അടച്ച് വച്ച് വേവിക്കുക. വെള്ളം നന്നായി വറ്റിയ ശേഷം രണ്ടു ടീസപൂൺ വെളിച്ചെണ്ണ ചേർത്ത് ചട്ടി പതിയെ ഒന്ന് ചുറ്റിച്ചു കൊടുക്കുക. ശേഷം അടുപ്പത്ത് നിന്ന് മാറ്റിവയ്ക്കാം.വായിൽ വെളളമൂറും കിടിലൻ മത്തി വറ്റിച്ചത് റെഡി.
Read Also :
നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ