About Malli chaya Recipe Kerala style :
നമ്മൾ മലയാളികൾക്ക് വൈകുന്നേരം ആയാൽ ഒരു ചായ നിർബന്ധം ആണ്. ചിലരാകട്ടെ വൈകുന്നേരം മാത്രമല്ല. ഒരു ദിവസം പല തവണ ചായ കുടിക്കും. ഇങ്ങനെ എപ്പോഴും ചായ കുടിക്കുന്നത് നല്ലതല്ല എന്ന് അറിയാഞ്ഞിട്ടല്ല. ചായ കുടിച്ചാൽ മാത്രമേ ഇത്തരം ആളുകൾക്ക് അവരുടെ ജോലികൾ നടക്കുകയുള്ളു. അപ്പോൾ അങ്ങനെ ഉള്ള അവസരങ്ങളിൽ
നമ്മൾ സാധാരണ കുടിക്കാറുള്ള ചായയ്ക്ക് പകരം ഈ മല്ലി ചായ കുടിച്ചു നോക്കൂ. അടിപൊളി രുചി ഉള്ള മല്ലി ചായ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് മല്ലി ചായ. നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ചായ പൊടിക്ക് പകരം മല്ലി ചായയുടെ പൊടി ചേർത്ത് വെള്ളം തിളപ്പിച്ചാൽ മതി. അതുമല്ലെങ്കിൽ അര സ്പൂൺ തേയില പൊടിയും ഒരു സ്പൂൺ മല്ലി ചായ പൊടിയും ചേർത്ത് ചായ ഉണ്ടാക്കാം.
Ingredients :
- അര സ്പൂൺ തേയില പൊടി
- 200 ഗ്രാം മല്ലി
- 10 ഗ്രാം ഏലയ്ക്ക
- 50 ഗ്രാം ജീരകം
- മൂന്ന് ചെറിയ കഷ്ണം ചുക്ക്
Learn how to make Malli chaya Recipe Kerala style :
ആദ്യം തന്നെ 200 ഗ്രാം മല്ലി എടുത്തിട്ട് ഒരു ചീനചട്ടിയിൽ വറുക്കണം. അതിനായി ചെറിയ തീയിൽ വേണം വറുക്കാൻ. ഇതോടൊപ്പം മൂന്ന് ചെറിയ കഷ്ണം ചുക്കും കൂടി ഇട്ട് വറുക്കണം. ഏകദേശം വറുത്തു കഴിയാറാവുമ്പോൾ 10 ഗ്രാം ഏലയ്ക്കയും 50 ഗ്രാം ജീരകവും കൂടി ഇട്ട് വറുത്തെടുക്കണം. ഇതെല്ലാം കൂടി തണുക്കാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കാം. പൊടിച്ചെടുത്ത കൂട്ട് അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേട് കൂടാതെ സൂക്ഷിക്കാം. ഒരൊറ്റ തവണ ഉണ്ടാക്കി വച്ചാൽ ചായ ഇടുമ്പോൾ ഈ പൊടി ആവശ്യത്തിന് എടുത്ത് ഉപയോഗിച്ചാൽ മതിയാവും.
Read Also :
സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് 2 മിനുട്ടിൽ തയ്യാറാക്കാം ബ്രെഡ് ബനാന സ്നാക്ക്