Low Cost House Kerala:സ്വന്തമായി ഒരു മനോഹര വീട് എന്നുള്ള സ്വപ്നമാണോ നിങ്ങൾക്ക് ഉള്ളത്. എങ്കിൽ ഇതാ എളുപ്പം പണിയാം ഈ മനോഹര ലോ ബഡ്ജറ്റ് വീട്. കുറഞ്ഞ പണ ചിലവിൽ നിങ്ങൾക്കും നിങ്ങൾ നാട്ടിൽ ഈ മോഡൽ വീട് പണിയാം. ഇന്ന് ഈ മോഡേൺ കാലത്തു വീടുകളിൽ തന്നെ അനേകം വെറൈറ്റികൾ ആളുകൾ കാണുമ്പോൾ അത്തരം ഒരു വ്യത്യസ്ത ടൈപ് വീട് തന്നെയാണ് ഇത്. ഒരു വെറൈറ്റി ജർമ്മൻ സ്റ്റൈൽ വീടാണ് ഇത്. ചിലവ് പരമാവധി കുറച്ചു പണിഞ്ഞ സുന്ദര വീട്.
ജർമൻ സ്റ്റൈൽ വീടുകളെ കേരളീയ കാലാവസ്ഥയെ അതിജീവിക്കും വിധം പാകപ്പെടുത്തിയ മാജിക് .1300 ചതുരാശ്രയടിയിൽ 3 കിടപ്പുമുറികളോട് കൂടി ഇന്റെർലോക്കിൽ പണിതീർത്ത കണ്ണൂരിലെ ഈ ബജറ്റ് വീടിനു ഏകദേശം 22 ലക്ഷം രൂപയാണ് (ഇന്റീരിയർ ഉൾപ്പെടാതെ ) ചെലവ് വന്നത് .അത്യാവശ്യം വലുപ്പത്തിൽ ഉള്ള ഒരു സിറ്റ് ഔട്ട് തന്നെയാണ് ഈ വീടിന്റെ ഒന്നാമത്തെ സവിശേഷത എങ്കിൽ വീട് ആകെ കാണുവാൻ ആരും കൊതിക്കുന്ന ബ്യൂട്ടി തന്നെയാണ് .
- Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt)
- Total Cost Of Home : 22 Lakh Rupees
- Total Area Of Home :1300 Sqft
വീടിന്റെ പ്രധാന വാതിലും ജനലും എല്ലാം തന്നെ തേക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ കടന്നു നമ്മൾ കയറി ചെല്ലുന്നത് L ഷേപ്പിൽ ഉള്ള മനോഹരമായ ഒരു ഹാളിലേക്കാണ്.കൂടാതെ ഈ ഹാളിൽ തന്നെയാണ് നമുക്ക് മുകളിലേക്കുള്ള കോണി പടികൾ അടക്കം കാണാനാകുക.ലിവിങ് ഏരിയയും കൂടാതെ ഡൈനിംഗ് ഏരിയയും വേർതിരിച്ചിട്ടില്ല.ഡൈനിങ് ഏരിയക്ക് അരികിൽ ആയി തന്നെയുമാണ് വാഷ് ബേസ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ വീടിന്റെ ഗാഭീര്യം നിലനിർത്തുന്ന രീതിയിൽ തന്നെയാണ് വാഷ് ബേസ് പണിതിട്ടുള്ളത്. കൂടാതെ മനോഹരമായ ഓപ്പൺ കിച്ചൻ ആരെയും ഞെട്ടിക്കും.
- Sitout
- Hall ( Living + Dining Area)
- Bedroom -3
- Attached Bathroom
- Kitchen
- Stair Case Area
- Wash Base Area
Also Read :ഈ വീടൊരു വെറൈറ്റിയാണ്, കുറഞ്ഞ ചിലവും മനോഹരവും!! 14.5 ലക്ഷം രൂപക്ക് പണിയാം സുന്ദര ഭവനം
15 ലക്ഷം രൂപയുണ്ടോ??മൂന്ന് ബെഡ് റൂം വീട് പരമ്പരാഗത സ്റ്റൈലിൽ ഇങ്ങനെ പണിയാം