Low Budget Traditional Naalukettu Home
1450 സ്ക്വയർ ഫീറ്റിൽ ഏകദേശം ഇരുപത് ലക്ഷം രൂപയ്ക്ക് നാടൻ വെട്ടുക്കല്ല് മാത്രം ഉപയോഗിച്ച് പണിത അതിമനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. കോഴിക്കോട് മുക്കത്താണ് ഭംഗിയേറിയ വീട് സ്ഥിതി ചെയ്യുന്നത്. ചില ആളുകൾക്ക് വെട്ടുക്കല്ലുകൾ കൊണ്ട് നിർമ്മിക്കുന്ന വീട് വളരെയധികം ഇഷ്ടമാണ്. എന്നാൽ ലഭ്യതയും, കൂടിയ വിലയുമായത് കൊണ്ട് ആ ആഗ്രഹത്തിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്.
എന്നാൽ ഈ വീട്ടിലെ ഗൃഹനാഥൻ ചുറ്റും പച്ചപ്പുകളായി നിൽക്കുന്ന അതിമനോഹരമായ സ്ഥലത്തിന്റെ നടുവിൽ തനി നാടൻ വീട് നിർമ്മിച്ചെടുത്തു. ഈ വീട് കാണുമ്പോൾ പലരും പഴയ ഓർമകളിലേക്കും സഞ്ചരിച്ചേക്കാം. സിദ്ധാർഥൻ എന്ന ഡിസൈനറാണ് ഈ വീടിൽ ഭംഗിയായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീടിന്റെ നിർമാണ രീതി.
പൂർണമായി വാസ്തു അടിസ്ഥാനമാക്കി പടിഞ്ഞാറിലേക്ക് ദർശനമാക്കിട്ടാണ് വീടിന്റെ ദർശനം വെച്ചിട്ടുള്ളത്. നേരെ കയറി ചെല്ലുന്നത് തന്നെ ചെറിയ സിറ്റ്ഔട്ടിലേക്കാണ്. കോൺക്രീറ്റിന്റെ രണ്ട് തൂണുകൾ വീടിന്റെ തലയിടപ്പിനെ ഉയർത്തി നിർത്തിരിക്കുകയാണ്. ജാലകങ്ങൾക്കും വാതിലുകൾക്കുമുള്ള തടി ഈ പറമ്പിൽ നിന്ന് തന്നെയാണ് മുറിച്ചെടുത്തത്. മുന്നിലെ ജാലകങ്ങൾ ഷട്ടർ ടൈപ്പാണ്.
ഗ്രാനൈറ്റ് പോളിഷ് ചെയ്യുന്ന ഉപകരണം ഉപയോഗിച്ച് ചുമരുകൾ രണ്ട് തവണ പോളിഷ് ചെയ്തിട്ടുണ്ട്. നല്ല ഫിനിഷിങാണ് വീടിന്റെ എങ്ങും കാണാൻ കഴിയുന്നത്. അകത്തേക്ക് കടക്കുമ്പോൾ നല്ല അനുഭവമാണ് സമ്മാനിക്കുന്നത്. ഗംഭീരമായ സിറ്റിംഗ് ഏരിയ. അതിന്റെ അപ്പുറം നടുമുറ്റം കാണാം. അതിനപ്പുറമാണ് പ്രാർത്ഥന ഇടവും, ഡൈനിങ് ഹാളും, അടുക്കളയും വരുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം. Low Budget Traditional Naalukettu Home
- Location : Kozhikode, Mukkam
- Total Area : 1540 SFT
- Total Rate : 20 Lakhs
- 1) Sitout
- 2) Guest Sitting Area
- 3) Nadumuttam
- 4) Prayer room
- 5) Dining Hall
- 6) 3 Bedroom
- 7) Kitchen