ഏറ്റവും നല്ല ബഡ്ജറ്റ് വീട് ഇതാണ്; ആരും കൊതിക്കും രണ്ട് കിടപ്പ് മുറികൾ അടങ്ങിയ ഒരു കൊച്ചു വീടിന്റെ വിശേഷങ്ങൾ കാണാം.!!

Low Budget 2 Bed Room Stunning Home :

ആർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. കോഴിക്കോട് ശ്രീ കുഞ്ഞു മുഹമ്മദ്‌ കോയയുടെ കൊച്ചു വീടിന്റെ മനോഹരമായ വിശേഷങ്ങൾ നോക്കാം. പിതാവ് തന്റെ മകൾക്ക് വേണ്ടി നിർമ്മിച്ചു നൽകിയ വീട് കൂടിയാണ് ഇത്. സെമി കണ്ടംബറി സ്റ്റൈലിൽ തോന്നുന്ന രീതിയിലാണ് ഇതിന്റ ഡിസൈൻ വരുന്നത്. എല്ലാ സൗകര്യങ്ങൾ അടങ്ങിയ ചെറിയ വീട് ചെറിയ പ്ലോട്ടിൽ നിർമ്മിച്ചു ഡിസൈൻ ചെയ്യുക എന്നത് ചെറിയ ജോലിയല്ല.

എന്നാൽ ഇവിടെ അത് ഭംഗിയായി കൈകാര്യം ചെയ്തുയെന്നതാണ് സത്യം. വീടിന്റെ മുന്നിൽ ചെറിയ സിറ്റ്ഔട്ട്‌ ഉണ്ട്. അതിന്റെ രണ്ട് ചുവരുകളിൽ ക്ലാഡിങ് ടൈലുകൾ ഒട്ടിച്ചു വെച്ചിരിക്കുന്നത് കാണാം. തെയ്ൻ നിറം അടങ്ങിയ കളർ ആയതിനാൽ ആരും ഒന്ന് നോക്കി പോകും. നാല് സെന്റ് ഭൂമിയിൽ വളരെ ഒതുക്കത്തിലാണ് വീട് നിലകൊള്ളുന്നത്.

പ്ലാവിൻ തടിയിൽ നിർമ്മിച്ച രണ്ട് പാളികൾ അടങ്ങിയ വാതിലുകളാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. ലളിതമാണെങ്കിലും അതനുസരിച്ചു സുന്ദരവും ഗംഭീരവുമാണ്. 90 സ്ക്വയർ ഫീറ്റിൽ വരുന്ന ഒരു ഗസ്റ്റ് സിറ്റിംഗ് ഏരിയയാണ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്നത്. ചാരം നിറത്തിലുള്ള വെട്രിഫൈഡ് ടൈലുകളാണ് ഫ്ലോറുകളിൽ.

വീടിന്റെ പണി മുഴുവൻ പൂർത്തിയാക്കി താമസിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇടത് വശത്തായി വിശാലമായ ഡൈനിങ് ഏരിയയാണ്. വിശാലമായ ഈ ഏരിയയുടെ ഒരു അറ്റത്തായി വാഷ് കൌണ്ടർ സ്റ്റാപിച്ചിട്ടുണ്ട്. മിക്ക ജാലകങ്ങളും കോൺക്രീറ്റിലാണ് പണിതിരിക്കുന്നത്. ആദ്യ കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഇടമാണ് കാണാൻ സാധിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാൻ വീഡിയോ മുഴുവൻ കാണുക. Low Budget 2 Bed Room Stunning Home

  • Total Plot : 6 Cent
  • Total cost : 11 Lac
  • 1) Sitout
  • 2) Living Area
  • 3) Dining Area
  • 4) 2 Bedroom + Bathroom
  • 5) Kitchen

ആരെയും മനംമയക്കുന്ന വർണ്ണകൊട്ടാരം; കാറ്റും വെളിച്ചവും സമൃദ്ധമായ വീട്

Read also from Google News

2 Bed Room Stunning Homehome
Comments (0)
Add Comment