About kuzhalappam recipe kerala style :
നമ്മുടെ നാട്ടിൽ മിക്കവാറും എല്ലാ ബേക്കറിയിലും കിട്ടുന്ന ഒന്നാണ് കുഴലപ്പം. അതു കൊണ്ട് തന്നെ നമ്മൾ എവിടെ എവിടെ എങ്കിലും വിരുന്നു പോകുമ്പോഴും നമ്മുടെ വീട്ടിലേക്ക് ആരെങ്കിലും വിരുന്നു വരുമ്പോഴും കവറിൽ തീർച്ചയായും കുഴലപ്പം ഉണ്ടാവും. ഒരു കുഴലപ്പം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നാറില്ലേ? ആ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരിക്കലും നമ്മൾ മറക്കില്ല.
എന്നാൽ പെട്ടെന്ന് ഒരെണ്ണം കഴിക്കാൻ തോന്നിയാൽ ബേക്കറിയിൽ പോയി വാങ്ങാൻ പറ്റുന്ന സാഹചര്യം ആയിരിക്കണം എന്നും ഇല്ല. അപ്പോൾ പിന്നെ എന്താ ചെയ്യുക? നമുക്ക് നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കി നോക്കാം അല്ലേ? വളരെ എളുപ്പമാണ് കുഴലപ്പം ഉണ്ടാക്കാൻ. അത് നിങ്ങൾക്ക് താഴെ ഉള്ള വീഡിയോ കണ്ടാൽ മനസിലാവും.
ആദ്യം തന്നെ വറുത്ത അരിപ്പൊടി എടുക്കണം. വറുക്കാത്ത അരിപ്പൊടി ആണെങ്കിൽ നല്ലത് പോലെ അഞ്ചു മിനിറ്റ് എങ്കിലും വറുക്കണം. ഒരു മിക്സിയുടെ ജാറിൽ അല്പം തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും വെളുത്തുള്ളിയും കുറച്ച് മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കണം. ഈ അരച്ചെടുത്ത കൂട്ട് വറുത്തു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേർക്കുക. ഇതോടൊപ്പം ജീരകവും കറുത്ത എള്ളും ചേർത്തിട്ട് യോജിപ്പിക്കണം.
ഒരു പാത്രത്തിൽ വെള്ളം ഉപ്പിട്ട് തിളപ്പിച്ചിട്ട് ഇതിലേക്ക് ചേർത്ത് വീഡിയോയിൽ കാണുന്നത് പോലെ കുഴയ്ക്കണം. അടച്ചു വച്ചിട്ട് അഞ്ചു മിനിറ്റിന് ശേഷം എടുത്ത് ചെറിയ ഉരുളകൾ ആക്കണം. വാഴയിലകളുടെ ഇടയിൽ വച്ചിട്ട് പരത്തിയെടുത്തിട്ട് ഉരുട്ടിയാൽ മതി. വാഴയില ഇല്ലാത്തവർക്ക് പ്ലാസ്റ്റിക് കവർ എടുക്കാം. ഇതിനെ എണ്ണയിലിട്ട് വറുത്തു കോരി എടുക്കാം. കുറച്ച് വറുക്കുമ്പോൾ ബാക്കി മാവ് ഉണങ്ങിയാൽ എന്താണ് ചെയ്യേണ്ടത് എന്നും വീഡിയോയിൽ പറയുന്നുണ്ട്.