Kerala Tomato Curry Recipe : ജോലിക്ക് പോകുന്നതിനു മുൻപേ ഭക്ഷണം തയ്യാറാക്കാൻ പെടാപ്പാട് പെടുന്നില്ലേ? അതിനൊരു മോചനം വേണ്ടേ? അതിരാവിലെ എഴുന്നേറ്റ് എത്രനേരം അടുക്കളയിൽ മല്ലിട്ടാലാണ് പണികൾ ഒതുങ്ങുക അല്ലേ? എന്നാൽ ചില എളുപ്പ പണികൾ ചെയ്താൽ കുറച്ചെങ്കിലും നിങ്ങൾക്ക് സമയം ലാഭിക്കാൻ കഴിയും. പ്രാതലിന് ചപ്പാത്തിയോ അപ്പമോ ദോശയോ എന്തുമായിക്കൊള്ളട്ടെ, ഈ ഒരു കറി തയ്യാറാക്കിയാൽ ദിവസം മുഴുവൻ എല്ലാവരും വയറു നിറയെ ഭക്ഷണം കഴിക്കും.
വഴറ്റുകയോ അരയ്ക്കുകയോ വറുക്കുകയോ ഒന്നും വേണ്ട. ഒന്ന് കുഴയ്ക്കുക, തിളപ്പിക്കുക. പണി തീർന്നു. ങേ! ഇതെന്ത് കറി എന്നല്ലേ നിങ്ങളുടെ ചോദ്യം? വേറൊന്നുമല്ല നമ്മളുടെ സ്വന്തം തക്കാളി കറി തന്നെയാണ് താരം. ഈ ഒരു കറി തയ്യാറാക്കാനായി ഒരു മൺചട്ടിയോ കടായിയോ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ആദ്യം തന്നെ നാല് തക്കാളിയും ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും കറിവേപ്പിലയും രണ്ട് പച്ചമുളക് അല്പം ഇഞ്ചിയും വെളുത്തുള്ളിയും ആറ് ചെറിയ ഉള്ളിയും
മൺചട്ടിയിലേക്ക് ഇട്ടിട്ട് കൈകൊണ്ട് നല്ലതുപോലെ ഉടയ്ക്കണം. ഇതിലേക്ക് അല്പം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്തതിനുശേഷം യോജിപ്പിക്കാം. ഇതിലേക്ക് വെള്ളവും കൂടെ ചേർത്തിട്ട് ഹൈ ഫ്ളെയിമിൽ തിളപ്പിച്ചതിന് ശേഷം തീ കുറച്ചു വെച്ചിട്ട് വേവിക്കണം. ഇവയെല്ലാം നല്ലതുപോലെ വെന്ത് ഉടയണം. ഇതിലേക്ക് വേണം നല്ല കട്ടിയുള്ള ഒരു കപ്പ് ഒന്നാം പാൽ ചേർക്കാൻ. ഇനി തീ നല്ലതുപോലെ കുറച്ചിട്ട് ഒരു അര മിനിറ്റ് ഇളക്കണം. ഈ കറിയുടെ രുചി കൂടുന്നത് താളിക്കുമ്പോൾ ആണ്.
അതിനായി വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം. ഇവ കറിയിലേക്ക് ചേർത്തതിനുശേഷം അടച്ചു വയ്ക്കുക. നല്ല എളുപ്പമുള്ള കറിയല്ലേ. ഈ കറി ഉണ്ടാക്കുന്ന വീഡിയോ ആണ് മുകളിൽ ഉള്ളത്. ഇതിന് വേണ്ടെന്ന് അളവുകളും എല്ലാം കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്.
Read Also :
രുചികരമായ വെജിറ്റബിൾ കുറുമ തയ്യാറാക്കാം | Easy Veg Kurma Recipe
ചിക്കൻ മപ്പാസ് എളുപ്പം തയ്യാറാക്കാം | Easy Chicken Mappas Recipe