About Kerala Style Pakkavada Recipe :
വൈകുന്നേരം കട്ടന്റെ കൂടെ ചായക്കടയിൽ നിന്നും കിട്ടുന്ന കിടിലൻ പക്ക വട തയ്യാറാക്കിയാലോ??
Ingredients :
- കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി
- ഒരു ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ
- ഒരു നുള്ള് സോഡ പൊടി
- ഒരു കപ്പ് മൈദ
- ഒരു കപ്പ് കടല പൊടി
- കാൽ ടീ സ്പൂൺ കായം പൊടി
- വെളുത്തുള്ളി- ഇഞ്ചി എന്നിവ ചതച്ചത്
- കറിവേപ്പില
- എണ്ണ
- ആവശ്യത്തിന് ഉപ്പ്
Learn How to Make Kerala Style Pakkavada Recipe :
അതിനായി ആദ്യം രണ്ട് മീഡിയം സൈസിലുള്ള സവാള ചെറുതായി അരിഞ്ഞെടുക്കുക.ഇതിലേക്ക് കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു നുള്ള് സോഡ പൊടി,ഒരു കപ്പ് മൈദ, ഒരു കപ്പ് കടല പൊടി, കാൽ ടീ സ്പൂൺ കായം പൊടി,വെളുത്തുള്ളി- ഇഞ്ചി എന്നിവ ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. വെള്ളം കൂടുതൽ ആവാതെ നല്ലൊരു കൺസിസ്റ്റൻസിയിൽ മിക്സ് ചെയ്തെടുക്കുക.
മിക്സ് ചെയ്തതിന് ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. അടുത്തതായി ഒരു ചട്ടി വെച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക.ഇനി തീ കുറച്ച് വെച്ച് ഇതിലേക്ക് കുറച്ച് കുറച്ചായി പക്ക വടയുടെ വലുപ്പത്തിൽ എണ്ണയിലേക്ക് മാവ് ഇട്ടു കൊടുക്കുക.നന്നായി മൊരിഞ്ഞു വന്നതിന് ശേഷം അരിപ്പ കയിൽ കൊണ്ട് കോരി എണ്ണയില്ലാത്ത രീതിയിൽ എടുത്തു വെക്കുക. ഇതേ പോലെ എല്ലാ പക്ക വടയും ചുട്ടെടുക്കാം. ഇനി നല്ല ചൂടോടെ ചയക്കൊപ്പം മൊരിഞ്ഞ പക്ക വട കഴിക്കാം.അപ്പോൾ നമ്മുടെ ടേസ്റ്റി പക്കാവട റെഡി.
Read Also :
സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് 2 മിനുട്ടിൽ തയ്യാറാക്കാം ബ്രെഡ് ബനാന സ്നാക്ക്