About kerala style nadan thirandi Curry Recipe
സാധാരണ മീൻ കിട്ടുമ്പോൾ എന്താണ് നിങ്ങൾ ചെയ്യുക? ഒന്നുകിൽ മീൻ കറി വയ്ക്കും. അല്ലെങ്കിൽ മീൻ വറുക്കും. പിന്നെ ഒരു കട്ലറ്റ് ഉണ്ടാക്കിയാൽ ആയി. എന്നാൽ ഇനി തിരണ്ടി മീൻ കിട്ടുമ്പോൾ അത് കൊണ്ട് ഒരു തീയൽ ഉണ്ടാക്കി നോക്കൂ. പിന്നെ ഒരിക്കലും മീൻ കിട്ടുമ്പോൾ നിങ്ങൾ വേറെ ഒന്നും ഉണ്ടാക്കാൻ നിൽക്കില്ല. അത്രയ്ക്ക് രുചികരവും ആണ് എളുപ്പവും ആണ് ഈ ഒരു വിഭവം തയ്യാറാക്കാൻ.
Learn How to make kerala style nadan thirandi Curry Recipe
ആദ്യം തന്നെ തിരണ്ടി മീൻ നല്ലത് പോലെ കഴുകി മാറ്റി വയ്ക്കണം. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കിയിട്ട് ഇതിലേക്ക് അര സ്പൂൺ ഉലുവ പൊട്ടിക്കണം. ഇതിലേക്ക് ഏഴു ചുവന്നുള്ളിയും കറിവേപ്പിലയും കറിവേപ്പിലയും ചേർത്ത് ഒരു മിനിറ്റ് വഴറ്റണം. അതിനു ശേഷം അര മുറി തേങ്ങ ചിരകിയത് മൂപ്പിക്കണം. ഇത് ഏറെ കുറേ മൂക്കുമ്പോൾ ഒന്നര സ്പൂൺ മുളക് പൊടിയും ഒരു സ്പൂൺ മല്ലിപ്പൊടിയും അര സ്പൂൺ മഞ്ചൽപ്പൊടിയും ഒരു സ്പൂൺ കുരുമുളകും കൂടി ചേർത്ത് വഴറ്റണം. ഇത് നല്ലത് പോലെ തണുത്തിട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.
ഒരു മീൻചട്ടിയിൽ തിരണ്ടി കഴുകിയത് എടുക്കണം. ഇതിലേക്ക് ഈ അരച്ചു വച്ചിരിക്കുന്ന കൂട്ടും ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും മൂന്ന് പച്ചമുളക് നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവയും ചേർക്കണം. ഇതിലേക്ക് പുളിക്കു വേണ്ട കുടംപുളി കുതിർത്തതും ചൂടാക്കിയ വെള്ളവും കൂടി ചേർത്ത് തിളപ്പിക്കണം. മീൻ വെന്ത് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി അടച്ച് വയ്ക്കാം.
മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി മൂപ്പിക്കണം. ഇതിലേക്ക് വറ്റൽ മുളക്, കറിവേപ്പില എന്നിവയും കൂടി ചേർത്ത് മീൻ കറിയിലേക്ക് താളിച്ചാൽ നല്ല അടിപൊളി തിരണ്ടി തീയൽ തയ്യാർ.Video Credit :sruthis kitchen
Also Read :വീട്ടിൽ തയ്യാറാക്കാം അവൽ മിൽക്ക്