12.50 ലക്ഷം രൂപയ്ക്ക് 900 സ്ക്വയർ ഫീറ്റിൽ പണിത ചെറിയ മനോഹര വീട് | Kerala Style Low Budget Home

Kerala Style Low Budget Home :മലപ്പുറം ജില്ലയിൽ വേങ്ങരയുടെ അടുത്ത് 12.50 ലക്ഷം രൂപയ്ക്ക് 900 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹമായ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. വീട്ടുടമസ്ഥർ മനസ്സിൽ കണ്ട വീട് അതുപോലെയാണ് ഡിസൈൻ ചെയ്ത് പണിതിരിക്കുന്നത്. 12.50 ലക്ഷം രൂപയ്ക്ക് പണിത വീടാണെകിലും ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുന്നില്ല. പൂർണമായും ചെങ്കല്ല് കൊണ്ടാണ് വീടിന്റെ സ്‌ട്രക്ചർ പണിതിരിക്കുന്നത്.

വീടിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഫ്രണ്ട് എലിവേഷനിൽ വന്ന മനോഹരമായ ഗ്ലൂ വർക്ക്. വീടിന്റെ ഉള്ളിലും പുറമേയിലും പൂട്ടി വർക്ക് ചെയ്തിരിക്കുന്നത് കാണാം. വീടിന്റെ മുൻവശത്തിലേക്ക് വരുമ്പോൾ മനോഹരമായി സിറ്റ്ഔട്ട്‌ പണിതിട്ടുണ്ട്. ഫ്ലോറിൽ ടൈൽസാണ് വിരിച്ചിരിക്കുന്നത്. വെള്ള നിരത്തിൽ ഉള്ള ടൈൽസാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇരിപ്പിടത്തിനായി ചെറിയ ഒരു ബെഞ്ച് ഉപയോഗിച്ചിട്ടുണ്ട്.

Kerala Style Low Budget Home

വീടിന്റെ പ്രധാന വാതിൽ വരുന്നത് പ്ലാവിലാണ്. ഉള്ളിലേക്ക് കടന്നാൽ നമ്മൾ എത്തി ചേരുന്നത് ചെറിയ ലിവിങ് ഹാളിലേക്കാണ്. വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വീടിനു അനോജ്യമായ ടീവിയാണ് ലിവിങ് ഹാളിൽ തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ഒരേ സമയത്ത് അഞ്ച് പേർക്ക് ഇരിക്കാൻ കഴിയുന്ന സോഫയും കാണാം. കൂടുതൽ ആഡംബരങ്ങൾ ഒന്നും ഇവിടെ ഉപയോഗിച്ചിട്ടില്ല എന്ന് വേണം പറയാൻ.

എന്നാലും ഒറ്റ നോട്ടത്തിൽ ആരുടെയും മനസ്സിൽ ഇടം പിടിക്കുന്ന ഒരു വീട്. ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു മേശയും ഇരിപ്പിടവുമാണ് കാണാൻ സാധിക്കുന്നത്. തൊട്ട് അടുത്ത് തന്നെ ഒരു വാഷ് ബേസ് യൂണിറ്റ് നൽകിട്ടുണ്ട്. കൂടുതൽ വിശേഷങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.

Also Read :നാല് റൂമുകൾ അടങ്ങിയ ഒരു ഉത്തമ നാലുകെട്ട് വീട്

ചപ്പാത്തിക്കൊപ്പം ടേസ്റ്റി ഉരുളകിഴങ്ങ് ക്യാപ്‌സികം മസാല

Low Budget Home
Comments (0)
Add Comment