Kerala Style Green Peas Curry : ഗ്രീൻ പീസ് കുതിർക്കാൻ വച്ചിട്ടില്ലേ? അപ്പോൾ വേഗം അടുക്കളയിൽ കയറൂ… നല്ല അടിപൊളി ഗ്രീൻ പീസ് സബ്ജി തയ്യാറാക്കാം ഞൊടിയിടയിൽ. ചപ്പാത്തിയോ അപ്പമോ ഉണ്ടാക്കുമ്പോൾ ഗ്രീൻ പീസ് കറി ഉണ്ടാക്കാറില്ലേ? എന്നാൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടമാവാറില്ല ഈ ഗ്രീൻപീസിനെ. എന്നാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഈ രീതിയിൽ തയ്യാറാക്കിയാൽ എത്ര ഇഷ്ടമില്ലാത്തവരും
ഗ്രീൻപീസിനെ നെഞ്ചോട് ചേർക്കും. അതിന് നിങ്ങളെ സഹായിക്കുന്ന വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്. ഈ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് ഗ്രീൻ പീസ് കഴുകി തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. ഒരു പാനിൽ രണ്ട് ഏലയ്ക്കയും രണ്ട് ചെറിയ കഷ്ണം പട്ടയും കാൽ ടീസ്പൂൺ ചെറിയ ജീരകവും പെരുംജീരകവും കുരുമുളകും ഇതിലേക്ക് ഒരു സ്പൂൺ മല്ലിയും കൂടി ചേർത്ത് വറുക്കണം. ഇതിലേക്ക് കാൽ കപ്പ് തേങ്ങയും രണ്ട് സ്പൂൺ മുളകുപൊടിയും കൂടി ചേർത്ത് ചൂടാക്കണം.
ഇവയൊന്നും നല്ലത് പോലെ വറുക്കേണ്ട കാര്യമൊന്നുമില്ല. അപ്പോൾ തന്നെ പകുതി ആശ്വാസമായില്ലേ? തേങ്ങ നല്ലത് പോലെ വറുക്കേണ്ടി വന്നാൽ എത്ര സമയം പോകുമായിരുന്നു. ഇതിപ്പോൾ ഒരു രണ്ട് മിനിറ്റ് ഒക്കെ വറുത്താൽ പോരേ? ഇതിനെ കുറച്ച് വെള്ളവും കൂടി ചേർത്ത് നല്ലത് പോലെ അരച്ചെടുക്കാം. ഒരു കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അല്പം പെരുംജീരകവും ഗ്രാമ്പുവും രണ്ട് സവാള ചെറുതായി അരിഞ്ഞതും
ചേർത്ത് വഴറ്റണം. ഇതിലേക്ക് പച്ചമുളക്, തക്കാളി, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, കറിവേപ്പില എന്നിവ കൂടി ചേർത്ത് വഴറ്റണം. ഇതിലേക്ക് കുതിർത്ത ഗ്രീൻപീസും തേങ്ങ അരച്ചതും വെള്ളവും ഉപ്പും ചേർത്ത് യോജിപ്പിച്ചിട്ട് മൂന്ന് വിസ്സിൽ വച്ചാൽ നല്ല അടിപൊളി രുചിയിൽ ഗ്രീൻ പീസ് കറി തയ്യാർ. അവസാനമായി മല്ലിയില കൂടി ചേർത്താൽ നോൺ വെജ് കറിയുടെ അതേ രുചിയിലുള്ള കറി തയ്യാർ.
Read Also :
ചപ്പാത്തിക്കും ചോറിനും അടിപൊളി ഗ്രീൻപീസ് ഉരുളക്കിഴങ്ങ് കറി | Easy Green Peas Curry Recipe
രുചകരമായി തക്കാളി കറി ഇതേപോലെ തയ്യാറാക്കി നോക്കൂ! | Kerala Tomato Curry Recipe