About Kerala Style Fish Pickle Recipe :
നാവിൽ വെള്ളമൂറുന്ന അടിപൊളി മീൻ അച്ചാർ വീട്ടിൽ തന്നെ എളുപ്പത്തിൽ തായ്യാറാക്കാം. ഒരൽപ്പം അച്ചാർ മാത്രം മതി ഊണിനു മറ്റൊന്നും വേണ്ട.എങ്കിൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ!!
Ingredients :
- 750 g ചൂര
- മുളകു പൊടി,
- മഞ്ഞൾ പൊടി,
- ആവശ്യത്തിന് ഉപ്പ്
- നല്ലെണ്ണ
- 5 തണ്ട് കറിവേപ്പില,
- ഒരു വലിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്,
- 4 കുടം വെളുത്തുള്ളി
- 1 സ്പൂൺ ഉലുവ പൊടി,
- 1 സ്പൂൺ കായം പൊടി ,
- മുക്കാൽ കപ്പ് വാളൻ പുളി
Learn How to Make Kerala Style Fish Pickle Recipe :
ഇതിനായി 750 g ചൂര മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറു തായി മുറിച്ചെടുക്കുക. ശേഷം ഒരു ബൗളിൽ 1 ടേബിൾസ്പൂൺ മുളകു പൊടി, ¼ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുറിച്ചു വച്ച മീനിൽ പുരട്ടുക , ഇത് ½ മണിക്കൂർ മാറ്റി വക്കുക. ശേഷം ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി മീൻ നന്നായി വറുത്തെടുക്കുക. ശേഷം ഇതേ എണ്ണയിലേക്ക് 1 സ്പൂൺ കടുക് ഇട്ടുകൊടുക്കുക. കടുക് പൊട്ടിയ ശേഷം ഇതിലേക്ക് 5 തണ്ട് കറിവേപ്പില,
ഒരു വലിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 4 കുടം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇത് ഒരു ബ്രൗൺ നിറമാകുബോൾ 4 ടേബിൾസ്പൂൺ മുളക് പൊടി, ½ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം 1 സ്പൂൺ ഉലുവ പൊടി, 1 സ്പൂൺ കായം പൊടി , മുക്കാൽ കപ്പ് വാളൻ പുളി പിഴിഞ്ഞ വെള്ളം എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് നന്നായി തിളച്ച ശേഷം 2 ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് വറുത്ത് മാറ്റി വെച്ച മീൻ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇത് ഒരു 5 മിനിറ്റ് വേവിക്കുക. ചൂട് ആറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.നല്ല ഉഗ്രൻ മീൻ അച്ചാർ റെഡി.
Read Also :
സദ്യയിലെ പരിപ്പു പ്രഥമൻ ഒരു രക്ഷയുമില്ല; https://news.google.com/publications/CAAqBwgKMICOoQwwo96xBA?hl=ml&gl=IN&ceid=IN:mlഇത് ഒന്ന് കഴിക്കേണ്ടത് തന്നെയാണ്.!!
ഒറ്റത്തവണ ഉണ്ടാക്കി നോക്കൂ ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപെടും; ഒരു കിടിലൻ ദോശ.!!