1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്

About kerala style 3 bedroom Contemporary Homes

വീട് എല്ലാവരുടെയും സ്വപ്നമാണ്. അതിനാൽ തന്നെ വീട് പണിയുമ്പോൾ വ്യത്യസ്ത ചിന്തകൾ പലർക്കുമുണ്ട്. ഒരു ആയുസ്സിന്റെ സ്വപ്നമായ വീട് പണിയുമ്പോൾ എല്ലായിടത്തും തങ്ങൾ ആഗ്രഹങ്ങൾ ചേർന്ന ഇഷ്ട മോഡൽ വീട് പണിയുവാൻ തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എങ്കിൽ നമുക്ക് ഇന്ന് അത്തരം ഒരു വീട് പണിയുന്നത് എങ്ങനെയെന്ന് നോക്കാം. എല്ലാവിധ സൗകര്യങ്ങളുംകൂടി നൽകിക്കൊണ്ട് വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു ഒറ്റ നില സുന്ദര വീടിന്റെ വിശദമായ പ്ലാനിനെ കുറിച്ച് നമുക്ക് ഇവിടെ മനസിലാക്കാം.ഈ വീട് പ്ലാൻ നിങ്ങളെ എല്ലാം ഞെട്ടിക്കും ഉറപ്പാണ്.

ഈ ഒരു 1534 സ്ക്വയർ ഫീറ്റിൽ മനോഹരമായി നിർമ്മിച്ച മൂന്ന് ബെഡ്റൂം വീട്ടിലേക്ക് പ്രവേശിക്കുന്നതായ ഭാഗത്തിലായി ഒരു മനോഹര സൺഷൈഡ് നൽകി കൊണ്ട് വാർത്ത ഒരു സിറ്റൗട്ട് സെറ്റ് ആണ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും മെയിൻ വാതിൽ കടന്ന്കൊണ്ട് നമ്മൾ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ കാണുവാൻ കഴിയും. ശേഷം നമുക്ക് അവിടെ എൽ ഷേപ്പിൽ സോഫ, ടിവി യൂണിറ്റ് എന്നിവക്കും കൂടി സ്ഥാനമുണ്ട്.അതിനും ഒപ്പം തന്നെയാണ് ഒരു വാളിൽ പ്രയർ ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. തീർച്ചയായും ഇതും എല്ലാവർക്കും പ്രിയമായി മാറും.

അതേസമയം ഈ ഒരു വീട് മറ്റൊരു സവിശേഷത എന്താണെന്ന് വെച്ചാൽ
ലിവിങ് ഏരിയയെയും ഡൈനിങ് ഏരിയയും വേർതിരിക്കാനായി ഒരു പർഗോള വർക്കാണ് ഉപയോഗിച്ചിട്ടുള്ളത് .കൂടാതെ മറ്റുള്ള പ്രത്യേകതകൾ പരിശോധിച്ചാൽ സുഖമായി 6 ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ ഭംഗിയായി സെറ്റ് ചെയ്തിട്ടുള്ളത്. അതിന്റെ കോർണർ സൈഡിലായി ഒരു വിശാലമായിട്ടുള്ള ഒരു വാഷ് ഏരിയ കൂടി നൽകിയിട്ടുണ്ട്. കൂടാതെ ഇവിടെ നിന്നാണ് മുകളിലേക്കു പോകാനുള്ള സ്റ്റെയർ കെയ്സും വീട് നിർമ്മാതക്കൾ സെറ്റ് ചെയ്തു നൽകിയിട്ടുള്ളത്.കൂടാതെ അപ്പർ ലിവിങ്ങിൽ നല്ല രീതിയിൽ ഏറെ വെളിച്ചവും കൂടാതെ നല്ലപോലെ ശുദ്ധമായ കാറ്റും ലഭിക്കുന്നതിനായി ഈയൊരു ഭാഗത്തും പർഗോള ഫോർമാറ്റ്‌ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.ഇതൊരു അഴക് തന്നെയാണ്. ആർക്കും ഇത് ഇഷ്ടമാകും.

വീട് അകത്തേക്ക് വന്നാൽ വളരെയധികം വിശാലമായ 3 സുന്ദര ബെഡ്റൂമുകളാണ് ഉള്ളത് . പ്രധാന കാര്യം എന്തെന്നാൽ മൂന്ന് ബെഡ്റൂമുകളിലും അറ്റാച്ചഡ് ബാത്റൂം സൗകര്യം കൂടിയാണ് ഒരുക്കിയിട്ടുള്ളത്.വളരെ വിശാലമായ വിസ്ത്രിതിയിൽ എൽ ഷേപ്പിലാണ് കിച്ചൻ ഈ ഒരു വീട്ടിൽ സജ്ജീകരിച്ചിട്ടുള്ളത്. പ്രധാന അടുക്കളയോട് ചേർന്ന് തന്നെ ഒട്ടും പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്യാനായി ഒരു സെക്കൻഡ് കിച്ചൻ നൽകിയിരിക്കുന്നു.ഇത്ര കുറഞ്ഞ ചിലവിൽ സെക്കന്റ്‌ കിച്ചൻ അടക്കം സെറ്റ് ചെയ്യാനായി കഴിഞ്ഞിട്ടുള്ളത് ഒരു വണ്ടർ തന്നെയാണ്. പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി ഒരു കോമൺ ടോയ്‌ലറ്റ് കൂടി ഉണ്ട്.ഇത്തരത്തിൽ റോയൽ ലുക്കിൽ എല്ലാ സഹകരണവും കൂടി ഉൾപെടുത്തിയുള്ള വീട് ആർക്കും സ്വന്തമാക്കാം. ഈ വീട് ഏകദേശം 25 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കാം.

  • Total area Of Home :1534 sqft
  • 1)Sitout
  • 2)Living area
  • 3)Dining +staircase
  • 4)3 bedrooms+attached bathrooms
  • 5)Main kitchen+second kitchen
  • 6)Common toilet

Also Read :കുഞ്ഞൻ ബഡ്ജെറ്റിൽ മൂന്ന് ബെഡ് റൂം 1060 സ്ക്വയർ ഫീറ്റ് വീട്

എല്ലാം സൗകര്യകളോട് കൂടിയ ലിവിങ് ഏരിയ

modern home
Comments (0)
Add Comment